Advertisement

ലോക്ക് ഡൗണിൽ ലഭ്യമാകില്ലാത്ത സേവനങ്ങൾ ഏതൊക്കെ ? [24 Explainer]

March 25, 2020
Google News 3 minutes Read

രാജ്യം 21 ദിവസത്തേക്ക് അടച്ചിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഏതൊക്കെ സേവനങ്ങൾ ഉണ്ടാകും ഇല്ലാതാകുമെന്ന ആശയക്കുഴപ്പത്തിലും പരിഭ്രാന്തിയിലുമാണ് ജനം. ഈ പശ്ചാത്തലത്തിൽ ഏതൊക്കെ സേവനങ്ങൾ നിർത്തലാക്കുമെന്ന പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ ഏതൊക്കെ സേവനങ്ങൾക്ക് ബാധകമാകില്ലെന്നും പട്ടികയിൽ പറയുന്നു.

1.കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ അടച്ചിടും

ബാധകമല്ലാത്ത വിഭാഗങ്ങൾ

പ്രതിരോധ വിഭാഗം, ട്രെഷറി, പെട്രോളിയം, സിഎൻജി, എൽപിജി, ദുരന്തനിവാരണ വകുപ്പ്, ഊർജ വിഭാഗം, തപാൽ വകുപ്പ്, എൻഐസി, മുന്നറിയിപ്പ് വിഭാഗം

2. സംസ്ഥാന/കേന്ദ്ര ഭരണ സ്ഥാപനങ്ങൾ, കോർപറേഷനുകൾ

ബാധകമല്ലാത്ത വിഭാഗങ്ങൾ

a)പൊലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, അഗ്നിസുരക്ഷ, ദുരന്ത നിവാരണം, ജയിൽ വകുപ്പ്
b) ദുരന്ത നിവാരണ വകുപ്പ്, ട്രെഷറി
c) വൈദ്യുതി,വെള്ളം, ശുചീകരണം
d) മുനിസിപ്പാലിറ്റി – ശുചീകരണം, ജല വിതരണം തുടങ്ങിയ അവശ്യ സേവന വിഭാഗത്തിലെ ചുരുക്കം ജീവനക്കാർ

3. ആശുപത്രികളും, നിർമാണം, വിതരണം അടക്കമുള്ള എല്ലാ സർക്കാർ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും. ഡിസ്‌പെൻസറികൾ, കെമിസ്റ്റ്, ആരോഗ്യ ഉപകരണ വിൽപനശാലകൾ, ലാബുകൾ, ക്ലിനിക്ക്, നേഴ്‌സിംഗ് ഹോമുകൾ, ആംബുലൻസ് എന്നിവ പ്രവർത്തിക്കണം. ആരോഗ്യ പ്രവർത്തകർ/ജീവനക്കാർ എന്നിവർക്ക് സഞ്ചരിക്കാം.

4. വാണിജ്യ, സ്വകാര്യ സ്ഥാപനങ്ങൾ അടച്ചിടണം.

ബാധകമല്ലാത്തവ

a) പിഡിഎസിന് താഴെയുള്ള എല്ലാ ഭക്ഷ്യവിതരണ സ്ഥാപനങ്ങൾ, റേഷൻ കട, പച്ചക്കറി, ഫലവർഗങ്ങൾ, പാല്, മീൻ, ഇറച്ചി, കാലിത്തീറ്റ തിടങ്ങിയവ.

b) ബാങ്കുകൾ, എടിഎം, ഇൻഷുറൻസ്, ഓഫിസുകൾ

c) പത്ര-ദൃശ്യ മാധ്യമങ്ങൾ

d) ടെലികമ്യൂണിക്കേഷൻ, ഇന്റർനെറ്റ് സർവീസുകൾ, പ്രക്ഷേപണം, കേബിൾ സർവീസുകൾ, ഐടി സേവനങ്ങൾ (വർക്ക് ഫ്രം ഹോം എടുക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ).
e) ഇ-കൊമേഴ്‌സ് വഴിയുള്ള അവശ്യസാധനങ്ങളുടെ (ഭക്ഷണം, മരുന്ന് ) വിതരണം
f) പെട്രോൾ പമ്പ്, എൽപിജി, ഗ്യാസ്
g) ഊർജ വിതരണം
h)കോൾഡ് സ്റ്റോറേജ്
j) സ്വകാര്യ സെക്യൂരിറ്റി സർവീസുകൾ

മറ്റ് സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം മാത്രമായി പ്രവർത്തക്കണം.

5) വ്യവസായ മേഖലകൾ അടഞ്ഞു കിടക്കും

ബാധകമല്ലാത്തത് :
a) അവശ്യ വസ്തുക്കളുടെ നിർമാണ യൂണിറ്റ്
b) ഉത്പാദന യൂണിറ്റുകൾ, സർക്കാരിൽ നിന്ന് അനുമതിയെടുത്ത ശേഷം

6) എല്ലാ ഗതാഗത സംവിധാനങ്ങളും

ബാധകമല്ലാത്തത്:
a) അവശ്യ സാധനങ്ങളുടെ ട്രാൻസ്‌പോർട്ടേഷൻ
b) അഗ്നിരക്ഷ, നിയമം, അവശ്യ സേവനങ്ങൾ

7. ഹോസ്പിറ്റാലിറ്റി സേവനങ്ങൾ

ബാധകമല്ലാത്തവ :

a) ആരോഗ്യ ജീവനക്കാർ, വിനോദ സഞ്ജാരികൾ, ലോക്ക് ഡൗണിൽ കുടുങ്ങിയ ആളുകൾ താമസിക്കുന്ന ഹോട്ടലുകൾ, ഹോം സ്‌റ്റേകൾ, ലോഡ്ജുകൾ.

b) ക്വാറന്റീൻ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ

8. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും

9. എല്ലാ ആരാധനാലയങ്ങളും

10. എല്ലാ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹി ഒത്തുചേരലുകൾ

11. ശവ സംസ്‌കാരങ്ങളിൽ 20 പേരിൽ കൂടുതൽ അനുവദിക്കില്ല

Story Highlights- coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here