Advertisement

ലോക് ഡൗൺ; അനാവശ്യമായി നിരത്തിലിറങ്ങിയ 636 വാഹന ഉടമകൾക്ക് എതിരെ പൊലീസ് കേസ്

March 25, 2020
Google News 2 minutes Read

കോട്ടയത്ത് ലോക് ഡൗൺ നിയന്ത്രണം ഭേദിച്ച് അനാവശ്യമായി നിരത്തിലിറങ്ങിയ 636 വാഹന ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു. പുറത്തിറങ്ങിയതിന് വ്യക്തമായ കാരണങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കിയിട്ടുമുണ്ട്. ഒന്നിലധികം തവണ നിയമലംഘനം നടത്തിയവരുടെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കർശന നടപടിയെടുത്ത് തുടങ്ങിയതോടെ നിരത്തിൽ വാഹനത്തിരക്കിന് ശമനമായി. ജില്ലയിൽ ഇന്ന് പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹോം ക്വാറന്റയിനിൽ കഴിയുന്നവരുടെ എണ്ണം 2688 ആയി. അഞ്ച് രോഗബാധിതർ ഉൾപ്പെടെ ഏഴ് പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളത്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 21 പേരെ ഇന്ന് കണ്ടെത്തി. 25 സാമ്പിളുകളുടെ റിസൾട്ടുകളാണ് ഇനി ലഭിക്കാനുള്ളത്.

Read Also: കൊവിഡ് 19 : തോട്ടം തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ദേശം

അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് ഒൻപത് പേർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് 19 അവലോക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ പാലക്കാട് സ്വദേശികളാണ്. മൂന്ന് പേർ എറണാകുളം സ്വദേശികളും രണ്ട് പേർ പത്തനംതിട്ട സ്വദേശികളും ഇടുക്കി, കോഴിക്കോട് സ്വദേശികളായ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരിൽ നാല് പേർ ദുബായിൽ നിന്ന് വന്നവരാണ്. ഒരാൾ യുകെയിൽ നിന്നും ഒരാൾ ഫ്രാൻസിൽ നിന്നും എത്തിയതാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്തും തൃശൂരും ചികിത്സയിലായിരുന്ന രണ്ട് പേരെ രോഗം ഭേദമായതിനെ തുടർന്ന് ഇന്ന് ഡിസ്ചാർജ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

kottayam, coronavirus, lock down, 636 vehicle owners, police case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here