ലോക്ക് ഡൗണ്‍: പൊലീസ് പാസ് നിര്‍ബന്ധമാക്കിയവരില്‍ നിന്ന് കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കി

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ നിരത്തിലിറങ്ങുന്നതിന് പൊലീസ് പാസ് നിര്‍ബന്ധമാക്കിയവരില്‍
കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കി. അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെയാണ് നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് പോകുമ്പോള്‍ ഇവര്‍ സ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് പൊലീസിനെ കാണിച്ചാല്‍ മതിയാവും.

സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്സുമാരും മറ്റു ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍, മെഡിക്കല്‍ ലാബ് ജീവനക്കാര്‍, മൊബൈല്‍ ടവര്‍ ടെക്നീഷ്യന്‍മാര്‍, ഡാറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാര്‍, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ജീവനക്കാര്‍, സ്വകാര്യ സുരക്ഷ ജീവനക്കാര്‍, പാചകവാതക വിതരണ ജീവനക്കാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരെയാണ് പൊലീസ് പാസ് ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത്.

 

Story Highlights- Lockdown,  police pass, kerala police, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top