സാമൂഹിക അകലം ഉറപ്പുവരുത്താന്‍ കടകള്‍ക്ക് മുമ്പില്‍ വൃത്തവും ചതുരവും; നല്ല മാതൃകയെന്ന് സോഷ്യല്‍ മീഡിയ

കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ ജാഗ്രത തുടരുകയാണ് രാജ്യം. മൂന്ന് ആഴ്ചത്തേയ്ക്ക് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭൂരിഭാഗം ജനങ്ങളും വീട്ടില്‍ത്തന്നെ കഴിയുകയാണ്. ഭക്ഷ്യ-മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ മാത്രമാണ് ലഭ്യമാകുക. കൊവിഡ് 19 നെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കുക എന്നതാണ് ഏക മാര്‍ഗ്ഗമെന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യ വ്യാപകമായി കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് സാമൂഹിക അകലം പാലിക്കാന്‍ ചില കടയുടമകള്‍ കണ്ടെത്തിയ പോംവഴികള്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ ഒന്നില്‍ അധികം ആളുകള്‍ ഒരേ സമയത്ത് എത്താന്‍ സാധ്യതയുണ്ട്. ഇവരെ കൃത്യമായ അകലത്തില്‍ നിര്‍ത്താന്‍ കടകള്‍ക്ക് മുമ്പില്‍ പ്രത്യേക സ്ഥാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു.
In Puducherry Milk booth.
Social distancing… pic.twitter.com/1nhoZZkyhS— Kiran Bedi (@thekiranbedi) March 25, 2020
വൃത്തവും ചതുരവും ഒക്കെ ഉപയോഗിച്ചാണ് ഇത്തരത്തില്‍ ഓരോരുത്തരും നില്‍ക്കേണ്ട സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നത്. പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ഇത്തരത്തിലുള്ള ചില വ്യാപാര സ്ഥാപനങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. രേഖപ്പെടുത്തിയ സ്ഥാനത്ത് ആളുകള്‍ കൃത്യമായി നില്‍ക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here