വിവാഹ വിപണിയെയും വൈറസ് ബാധിച്ചു

കൊവിഡ് 19 വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ ബാധിച്ചത് നിരവധി വ്യവസായങ്ങളെയാണ്. വിവാഹങ്ങൾ മാറ്റിവെച്ചപ്പോൾ നഷ്ടത്തിലായത് വിപണിയിലെ വിവിധ ഘടകങ്ങൾ. വെഡിങ് പ്ലാനർമാർ ഹോട്ടലുകൾ ബ്യൂട്ടി പാർലറുകൾ, സ്റ്റുഡിയോകൾ, ബുട്ടീക്കുകൾ ഇവന്റ് മാനേജ്മന്റ് കമ്പനികൾ, പൂക്കച്ചവടക്കാർ, ആഭരണശാലകൾ തുടങ്ങി നിരവധി ബിസിനസുകളാണ് നഷ്ടത്തിലായത് . 45 മുതൽ 80 ശതമാനം വരെ വിവാഹങ്ങളും മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുകയാണ് .

ഏപ്രിൽ- മേയ് ബിസിനസ് നഷ്ടമായിരുന്നു, മഴക്കാലം തുടങ്ങുമ്പോഴും സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നില്ല. വെഡ് എബൗട്ട് കമ്പനി സ്ഥാപകൻ ഭ്രമാണ് രത്തൻ ദേശീയ മാധ്യമത്തോട് പറഞ്ഞു . വിവാഹ വിപണിയുമായി ബന്ധപ്പെട്ട് നിരവധി വസ്തുക്കൾ ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. അതിർത്തികൾ അടച്ചതോടെ ഇവയുടെ ലഭ്യതയും കുറയും. നീണ്ടകാലം നിയന്ത്രണങ്ങൾ തുടർന്നാൽ ആർഭാട രഹിത വിവാഹമെന്നത് ദീർഘകാല ചിന്തയായേക്കുമെന്ന് ഭയക്കുന്നവരും ഉണ്ട്.

Story Highlights- Coronavirusനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More