Advertisement

കുട്ടികൾക്ക് പുസ്തകങ്ങളും പരമ്പരകളും സൗജന്യമാക്കി ആമസോൺ

March 26, 2020
Google News 1 minute Read

കൊറോണ വൈറസ് കാരണം രാജ്യം മൊത്തത്തിൽ ലോക് ഡൗണായിരിക്കെ പൊതുജനത്തിന് സൗജന്യ സേവനങ്ങളുമായി ഓൺലൈൻ സേവന ദാതാവായ ആമസോൺ. കുട്ടികൾക്ക് വിജ്ഞാനപ്രദമായ കാര്യങ്ങൾ കാണാം, കേൾക്കാം, അറിയാം… ആമസോണിലൂടെ, എന്തെല്ലാമെന്നല്ലേ..കുട്ടിൾക്ക് ഫ്രീ ഓഡിയോ ബുക്കുകളുമായി ആമസോൺ. സൗജന്യമായി ഇനി കുട്ടികൾക്കുള്ള ബുക്കുകൾ ആമസോണിൽ നിന്ന് കേട്ട് ആസ്വദിക്കാവുന്നതാണ്. ആമസോണിൽ പ്രീ സ്‌കൂൾ കുട്ടികൾക്കുള്ള പുസ്തകങ്ങൾ മുതൽ ക്ലാസിക്കുകൾ വരെയുണ്ട്. ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടതില്ല ലോഗ്-ഇൻ ആവശ്യമില്ല. പരസ്യവും ഇല്ല. ഇംഗ്ലിഷ്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ജാപ്പനീസ് ഭാഷകളിലുള്ള പുസ്തകങ്ങൾ സൗജന്യം ആയി ആമസോണിൽ കേൾക്കാവുന്നതാണ്.

Read Also: കൊറോണക്കാലത്ത് പാവപ്പെട്ട കുട്ടികളുടെ വയർ നിറക്കാൻ ഏഴരക്കോടി സംഭാവന നൽകി ആഞ്ജലീന ജോളി

സ്‌കൂളുകൾ അടഞ്ഞു കിടക്കുന്നിടത്തോളം ഞങ്ങൾ തുറന്നിരിക്കും. എല്ലാ രാജ്യങ്ങളിലുമുള്ള കുരുന്നുകൾക്ക് അവിശ്വസനീയമായ രീതിയിൽ കഥകളുടെ വമ്പൻ ശേഖരം തുറന്നു കിട്ടുന്നു. സ്വപ്നം കാണാനും, പഠിക്കാനും, ഒരു കുട്ടിയായിരിക്കാനും സഹായിക്കുന്നതായിരിക്കും ഇതെന്ന് ആമസോൺ അധികൃതർ പറയുന്നു. കൂടാതെ ആമസോൺ പ്രൈമിൽ കുട്ടികൾക്കുള്ള ഷോകൾ എല്ലാം സൗജന്യമായി സൗജന്യമായി ലഭിക്കുമെന്ന് കമ്പനി.

 

amazon, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here