അവിനാശി കെഎസ്ആര്‍ടിസി ബസ് അപകടം: ധനസഹായം അനുവദിച്ച് ഉത്തരവായി

കോയമ്പത്തൂര്‍ അവിനാശിയിലുണ്ടായ കെഎസആര്‍ടിസി ബസ് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും അപകടത്തില്‍ പരുക്കേറ്റവര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിച്ച് ഉത്തരവായി. മരണമടഞ്ഞ 19 പേരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റ് ചികിത്സയിലുള്ള 25 പേര്‍ക്ക് ചികിത്സാ ബില്ലുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വീതവും അനുവദിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി.
കഴിഞ്ഞ ഫെബ്രുവരി 20നാണ് കോയമ്പത്തൂരിനടുത്ത് കെഎസ്ആര്‍ടിസി ബസിലേക്ക് ട്രക്ക് ലോറി ഇടിച്ച് കയറി അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ രണ്ട് കെഎസ്ആര്‍ടിസി ജീവനക്കാരുള്‍പ്പടെ 19 പേരാണ് മരിച്ചതി. 25 പേര്‍ക്ക് പരുക്കേറ്റു.
Avinashi KSRTC bus accident: An order to sanction funds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here