കൊല്ലത്ത് ലോക്ക് ഡൗൺ ലംഘിച്ച് തുറന്ന സോപ്പ് കമ്പനി അടച്ചു പൂട്ടി

കൊല്ലത്ത് ലോക്ക് ഡൗൺ ലംഘിച്ച് തുറന്ന സോപ്പ് കമ്പനി അടച്ചു പൂട്ടി. സൂപ്പർ സോപ്പ് എന്ന സോപ്പ് നിർമ്മാണ ഫാക്ടറിയാണ് അടച്ചു പൂട്ടിയത്.

കൊല്ലം ഉമയനല്ലൂരിലാണ് സംഭവം. ആളുകൾ കൂടുന്നത് ഒഴിവാക്കി കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ലംഘിച്ചാണ് സോപ്പ് കമ്പനി തുറന്ന് പ്രവർത്തിച്ച്. ഫാക്ടറിയിൽ ഇന്ന് ഒൻപതോളം ജീവനക്കാർ ഉണ്ടായിരുന്നു.

ആശുപത്രി, പ്രതി-ടിവി മാധ്യമങ്ങൾ, ലാബുകൾ, ക്ലിനിക്കുകൾ പോലുള്ള ആരോഗ്യ സ്ഥാപനങ്ങൾ, അവശ്യ സേവനങ്ങളുടെ കടകൾ, എന്നിവയ്ക്ക് മാത്രമാണ് നിലവിൽ പ്രവർത്തിക്കാൻ അനുമതി. മറ്റ് അവശ്യ സേവനങ്ങളിൽ പേടാത്ത എല്ലാ സ്ഥാപനങ്ങളും അടച്ച് എല്ലാവരും വീട്ടിലിരിക്കണമെന്നാണ് സർക്കാർ നിർദേശം. ഇത് കാറ്റിൽ പറത്തിയാണ് സോപ്പ് കമ്പനി ജീവനക്കാരെ വിളിച്ചു വരുത്തി തുറന്ന് പ്രവർത്തിച്ചത്. സംഭവത്തിൽ ഫാക്ടറി ഉടമക്കെതിരെ കേസെടുത്തിട്ടുണ്ട്.

Story Highlights- lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top