Advertisement

കൊറോണ പ്രതിരോധം; ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈനീസ് വാഹന നിർമാതാക്കളായ എംജി മോട്ടോർ ഇന്ത്യ

March 26, 2020
Google News 2 minutes Read

കൊറോണ വൈറസിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിന് ശക്തിപകരാൻ ചൈനീസ് വാഹന നിർമാതാക്കളായ എം ജി മോട്ടോർ ഇന്ത്യയും. രണ്ടു കോടി രൂപയുടെ സഹായം ഇന്ത്യയിലെ ചികിത്സ കേന്ദ്രങ്ങൾക്ക് വാഗ്ദാനം ചെയ്താണ് ഹെക്ടർ എസ്‌യുവി നിർമാതാക്കളായ എംജി മോട്ടോർ ഇന്ത്യയുടെ വൈറസ് പ്രതിരോധ പ്രവർത്തികൾക്കുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്.

എംജി മോട്ടോർ ഇന്ത്യയുടെ നിർമാണശാല സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ വഡോദരയ്ക്കടുത്തുള്ള ഹാലോളിലെയും കമ്പനി ഓഫിസ് പ്രവർത്തിക്കുന്ന ഗുരഗ്രാമിലെയും സർക്കാർ ആശുപത്രികൾക്കും ആരോഗ്യസ്ഥാപനങ്ങൾക്കുമാണ് രണ്ടുകോടിയുടെ സാമ്പത്തിക സഹായം നൽകുക. വൈറസിനെതിരേ പോരാടുന്ന ഇന്ത്യൻ ഗവൺമെന്റിന് വലിയ സഹായങ്ങൾ ആവശ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിന്റെ താഴെത്തട്ടിൽ നിന്നുള്ള രോഗികളുടെ ചികിത്സയ്ക്കും ഒപ്പം ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് തങ്ങൾ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് എംജി മോട്ടോർ ഇന്ത്യ അറിയിച്ചത്.

സഹായമായി നൽകുന്ന രണ്ടു കോടിയിൽ ഒരുകോടി കമ്പനിയുടെ വിഹിതവും ഒരു കോടി രൂപ ജീവനക്കാരുടെ സംഭാവനയയുമാണ്. ഈ പണം കൊണ്ട് ആശുപത്രികളിലേക്ക് ആവശ്യമായ ഗ്ലൗസുകൾ, മാസ്‌കുകൾ, വെന്റിലേറ്റർ, മരുന്നുകൾ, കിടക്കകൾ തുടങ്ങി ആവശ്യമായ ചികിത്സ സാമഗ്രികളും അനുബന്ധ വസ്തുക്കളും കമ്പനി എത്തിച്ചുകൊടുക്കും. ഇതിനോടൊപ്പം മറ്റെന്തെങ്കിലും വൈദ്യസഹായം ആവശ്യപ്പെടുകയാണെങ്കിൽ അതും ചെയ്തു കൊടുക്കാൻ കമ്പനി തയാറായിട്ടുണ്ട്.

Story highlight: MG Motor India, to support India in its fight against Corona

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here