Advertisement

പൂര്‍ണമായും മദ്യം ലഭിക്കാത്ത അവസ്ഥ സാമൂഹിക വിപത്താകുമോ എന്ന് ആശങ്കയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

March 26, 2020
Google News 2 minutes Read

സ്ഥിര മദ്യപാനികള്‍ക്ക് മദ്യം കിട്ടാതെ വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സാമൂഹിക വിപത്താകുമോ സംശയമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്ത് മദ്യവില്‍പ്പന പൂര്‍ണമായും നിര്‍ത്തിയത് സാമൂഹിക വിപത്താകുമോ എന്ന് ആശങ്കയുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ഇത്തരം ചില കേസുകള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബദല്‍സംവിധാനമൊരുക്കാന്‍ സമൂഹം കൂടെ ചര്‍ച്ച ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം. ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. കടുത്ത മദ്യപാനികള്‍ ഡി അഡിക്ഷ്ന്‍ സെന്ററുകളെ സമീപിക്കണമെന്നും , ഇത്തരം സെന്ററുകള്‍ കൂടുതല്‍ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യാജ മദ്യ വില്‍പ്പന തടയാന്‍ എക്‌സൈസ് വകുപ്പ് നടപടികള്‍ ആരംഭിച്ചു. കൂടാതെ മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാന്‍ പ്രത്യേക പരിശോധനയും ആരംഭിച്ചിട്ടുണ്ടെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.

 

Story Highlights : non-availability of alcohol, social calamity, Kadamkapalli Surendran, coronavirus, lock down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here