Advertisement

മലബാറിലെ ആശുപത്രികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ 2.7 കോടി ഫണ്ട് അനുവദിച്ച് രാഹുല്‍ ഗാന്ധി

March 26, 2020
Google News 1 minute Read

കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ വെന്റിലേറ്റർ, ഐസിയു, അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് രാഹുൽ ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 270.6 ലക്ഷം രൂപ അനുവദിച്ചു. ഇക്കാര്യം രാഹുൽ  അറിയിച്ചതായി എ പി അനിൽകുമാർ എംഎൽഎ. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്ക്, കോഴിക്കോട് ജില്ലാ കളക്ടർ ശ്രീറാം സാംബശിവറാവു, വയനാട് ജില്ലാ കളക്ടർ ഡോ. അദീലാ അബ്ദുള്ള എന്നിവരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഈ സമയത്താണ് ജില്ലകളിലെ പ്രതിരോധ സാമഗ്രികളുടെ ആവശ്യകതയും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും, ഐസിയു, വെന്റിലേറ്റർ, അനുബന്ധ ഉപകരണങ്ങളുടെ ആവശ്യകതയും എംപി യുടെ ശ്രദ്ധയിൽ പെടുത്തിയത്.

Read Also: കൊറോണക്കാലത്ത് പാവപ്പെട്ട കുട്ടികളുടെ വയർ നിറക്കാൻ ഏഴരക്കോടി സംഭാവന നൽകി ആഞ്ജലീന ജോളി

ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടത്തില്‍ 50 തെർമൽ സ്‌കാനർ, 20,000 മാസ്‌ക്, ആയിരം ലിറ്റർ സാനിറ്റൈസർ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ ഭരണകൂടങ്ങൾക്ക് കൈമാറിയിരുന്നു. രണ്ടാം ഘട്ടമായി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ വെന്റിലേറ്റർ, ഐസിയു ക്രമീകരണം, കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് ഫണ്ട് വകയിരുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് 25 ലക്ഷം, മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിക്ക് 145.60 ലക്ഷം, വയനാട് ജില്ലാ ആശുപത്രിക്ക് 100 ലക്ഷം എന്നിങ്ങനെ ആണ് ഫണ്ട് അനുവദിച്ചത്. ഇതുകൂടാതെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ മെമ്പർ ഡോ.അമീ യാജ്‌നിക്ക് തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് 25 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.

 

rahul gandhi,. coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here