Advertisement

ലോക്ക്‌ഡൗൺ: 5000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിക്കാനൊരുങ്ങി തൃശൂര്‍ റെയ്ഞ്ച് ജനമൈത്രി പോലീസ്

March 26, 2020
Google News 2 minutes Read

ലോക്ക്‌ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ 5000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിക്കാനൊരുങ്ങി തൃശൂര്‍ റെയ്ഞ്ച് ജനമൈത്രി പൊലീസ്. സിപി മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.

രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ തൊഴിലില്ലാതെ വലയുന്നവർ ഏറെയാണ്. നിത്യവരുമാനം നിലച്ചതോടെ പലരും പട്ടിണിയിലുമായി. ഈ സാഹചര്യം മനസ്സിലാക്കിയാണ് തൃശൂർ റേഞ്ച് ജനമൈത്രി പൊലീസ് ഭക്ഷ്യധാന്യ കിറ്റുകളുമായി ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ വീടുകളിലേക്കെത്തുന്നത്.

പ്രാരംഭഘട്ടത്തില്‍ തീരദേശ മേഖലകളായായ വലപ്പാട് കൈപ്പമംഗലം എന്നിവിടങ്ങളിലെ കുടുംബങ്ങളിലേക്കാണ് ഡിഐജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ചത്. അരി, പഞ്ചസാര, പയര്‍ തുടങ്ങി 14 ഇനങ്ങളാണ് കിറ്റിലുള്ളത്. പഞ്ചായത്തുമായി സഹകരിച്ചാണ് ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തുന്നത്. കിറ്റുകളുടെ വിതരണോദ്ഘാടനത്തിൽ സിറ്റി പൊലീസ് കമ്മീഷണർ അടക്കം നിരവധിപേർ പങ്കെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ കുടുംബങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

അതേ സമയം ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഇല്ലാതെ ബുദ്ധിമുട്ടിയ പെരുമ്പാവൂരിലെ അതിഥി തൊഴിലാളികളെ പെരുമ്പാവൂരിലെ സ്കൂളുകളിലും കോളേജുകളിലേക്കും മാറ്റുമെന്ന് എറണാകുളം റൂറല്‍ പൊലീസ് മേധാവി വ്യക്തമാക്കി. ജില്ലാ കളക്ടറോട് ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണത്തിനായി കമ്മ്യൂണിറ്റി കിച്ചന്‍ സംവിധാനം ഏര്‍പ്പാടാക്കും.

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 76,542 പേരാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസം ഒന്‍പത് പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരികരിച്ചിരുന്നു. പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ കേരളത്തില്‍ 118 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

Story Highlights: Thrissur Range Janmaithri Police to distribute food kits to 5000 families

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here