ബോളിവുഡ് നടി നിമ്മി അന്തരിച്ചു

ബോളിവുഡ് നടി നിമ്മി അന്തരിച്ചു. 88 വയസായിരുന്നു. ഇന്നലെ വൈകീട്ട് സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്കാണ്‌ സംസ്‌ക്കാരം. ശ്വാസകോശ സംബന്ധ അസുഖകങ്ങളുമായി ഏറെ നാൾ ചികിത്സയിലായിരുന്ന നിമ്മിക്ക് ഓർമ കുറവും തുടങ്ങിയിരുന്നു.

1950-60 കാലഘട്ടത്തിൽ തിളങ്ങിനിന്ന നിമ്മിയുടെ യഥാർത്ഥ പേര് നവാബ് ബാനു എന്നാണ്. ബോളിവുഡ് താരം രാജ് കപൂറാണ് നിമ്മി എന്ന പേര് നൽകിയത്. 1949 ൽ പുറത്തിറങ്ങിയ ബർസാത് എന്ന ചിത്രത്തിലൂടെയാണ് നിമ്മി ശ്രദ്ധേയയാകുന്നത്.

രാജ് കപൂർ, ദേവ് ആനന്ദ്, ദിലീപ് കുമാർ എന്നിവർക്കൊപ്പം വേഷമിട്ടിട്ടുണ്ട്. 1952ൽ മെഹ്ബൂബ് ഖാൻ പ്രധാന വേഷത്തിലെത്തിയ ആൻ എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 2007 ൽ അന്തരിച്ച എഴുത്തുകാരൻ അലി റാസയാണ് ഭർത്താവ്.

Story Highlights- nimmi, nimmy,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top