യുവി പറയുന്നു… എന്റെ ബയോപികിൽ ഈ താരം മതി

കർമ രംഗത്ത് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ നിരവധിപ്രമുഖ വ്യക്തിത്വങ്ങളുടെ ബയോപികിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബയോപിക് കായിക താരങ്ങളുടേതാകുമ്പോൾ അതിന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ഉദാഹരണമാണ് സുശാന്ത് സിങ് രജ്പുത് അഭിനയിച്ച എംഎസ് ധോനിയുടേത്.
എന്നാൽ, ക്യാൻസറിനോട് പൊരുതി ക്രിസിൽ തിരിച്ചെത്തിയ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ ബയോപികിനായുള്ള ആലോചനയും അണിയറയിൽ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ.
അതേസമയം, യുവരാജായി ആര് വേഷമിടും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്നാൽ, ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം യുവിയ്ക്കുണ്ട്. ഗല്ലി ബോയിയിലൂടെ പ്രശസ്തനായ സിദ്ധാന്ത് ചതുർവേദി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചാൽ മികച്ചതായിരിക്കുമെന്നാണ് യുവിയുടെ അഭിപ്രായം.
2000 മുതൽ ഇന്ത്യൻ ഏകദിന ടീമിൽ അംഗമായ യുവരാജ് സിംഗ് 2003ലാണ് ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യ ലെജൻഡ്‌സ് ടീമിനുവേണ്ടിയാണ് യുവി അവസാനമായി ക്രീസിൽ ഇറങ്ങിയത്. 2019 ലാണ് യുവരാജ് സിംഗ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്.
Story highlight: Youvaraj sing, biopic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here