കൊറോണ ‘വിവരങ്ങൾ’ നൽകുന്ന ഈ വെബ്‌സൈറ്റുകൾ തുറക്കല്ലേ ! മുന്നറിയിപ്പ് നൽകി ഡൽഹി പൊലീസ്

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹര്യത്തിൽ വൈറസിനെ കുറിച്ച് ദിനംപ്രതി പുതിയ വിവരങ്ങൾ തേടുകയാണ് ലോകം. ഇതിനായി പല വെബ്‌സൈറ്റുകളും നാം സന്ദർശിക്കാറുണ്ട്. എന്നാൽ ഇവയിൽ ചിലത് നൽകുന്നത് തെറ്റായ വിവരങ്ങളാണെന്ന് മാത്രമല്ല, നിങ്ങളുടെ കമ്പൂട്ടറെ വൈറസ് പിടിലാക്കാനും ഇവയ്ക്ക് സാധിക്കും.

ഡൽഹി പൊലീസാണ് അപകടകാരികളായ വെബ്‌സൈറ്റുകളെ കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഈ അവസരം മുതലെടുക്കാൻ ശ്രമിക്കുകയാണ് സൈബർ കുറ്റവാളികൾ.

ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകിയ വെബ്‌സൈറ്റുകൾ :

Coronavirusstatus(dot)space website

Coronavirusmap(dot)com website

Blogcoronacl.canalcero(dot)digital website

Vaccinecoronavirus(dot)com website

Coronavirus(dot)cc website

Bestcoronavirusprotect(dot)tk website

coronavirusupdate(dot)tk website

Coronavirus(dot)zone website

Coronavirusrealtime(dot)com website

Coronavirus(dot)app website

Bgvfr.coronavirusaware(dot)xyz website

Coronavirusaware(dot)xyz website

Coronavirus(dot)healthcare website

Survivecoronavirus(dot)org website

അതേസമയം, രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവുരടെ എണ്ണം 17 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 724 ആയി. രാജസ്ഥാനിൽ നിന്നാണ് പുതിയ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ ഭിൽവാര സ്വദേശിയാണ് മരിച്ചത്. ഇതോടെയാണ് രാജ്യത്തെ കൊവിഡ് മരണസംഖ്യ 17 ലേക്ക് എത്തിയത്.

Read Also : മാനസിക ആരോഗ്യത്തിന് ആയുര്‍വേദ ഹെല്‍പ്പ് ഡെസ്‌ക്; ഹലോ മൈ ഡിയര്‍ ഡോക്ടര്‍

ഇന്ന് ബിഹാറിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ദുബായിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിയാണ്. മറ്റൊരാൾ വിദേശത്ത് പോയിട്ടില്ല. ബിഹാറിൽ ഇതുവരെ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാനയിലും ഇന്ന് ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 45 ആയി.

മഹാരാഷ്ട്രയിൽ 128 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളമാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 126 ആണ്. ഇന്നലെ 19 പേർക്കാണ് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ കണ്ണൂർ ജില്ലക്കാരാണ്. മൂന്ന് പേർ വീതം കാസർഗോടും മലപ്പുറത്തും. തൃശൂരിൽ രണ്ട് പേർ. ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർ വീതം ചികിത്സയിലുണ്ട്.

Story Highlights- coronavirus, Malicious websites

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top