Advertisement

അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ച് കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്

March 27, 2020
Google News 1 minute Read

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനക്ഷേമബോര്‍ഡിന് കീഴിലെ കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ മാതൃകാപരമാണെന്ന് മന്ത്രി ഇ പി ജയരാജൻ. വയോജനങ്ങള്‍ക്കും വീടിന് പുറത്തു പോയി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കും ആശ്രയമാവുകയാണവര്‍. മരുന്ന്, ഭക്ഷണം ഉള്‍പ്പെടെ അവശ്യ സാധനങ്ങള്‍ വാങ്ങി അംഗങ്ങള്‍ വീട്ടില്‍ എത്തിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നിയമപാലകരുടെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചാണ് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തുടക്ക സമയത്ത് മുഴുവന്‍ ജില്ലകളിലും പൊതുഗതാഗത സംവിധാനങ്ങളും പൊതു ഇടങ്ങളും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് യൂത്ത് ആക്ഷന്‍ ഫോഴ്‌സ് ഏറ്റെടുത്തത്. സകൂളുകളില്‍ പരീക്ഷ നടക്കുന്ന സമയത്ത് കുട്ടികള്‍ക്ക് സാനിറ്റൈസര്‍ നല്‍കിയും പരീക്ഷാഹാളുകള്‍ ശുചീകരിച്ചും അംഗങ്ങള്‍ മാതൃക തീര്‍ത്തിരുന്നു. വരും ദിവസങ്ങളില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശിക്കുന്നതിനനുസരിച്ചും പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അംഗങ്ങളെ സജ്ജമാക്കുകയാണ് യുവജനക്ഷേമ ബോര്‍ഡ്. ഒപ്പം കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപീകരിക്കുന്ന കേരളത്തിന്റെ യുവജന സേനയായ സന്നദ്ധത്തിലും യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ ഭാഗമാകും.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here