മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്ത്

മലപ്പുറം ജില്ലയിൽ മാർച്ച് 26ന് കോവിസ് 19 രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മൂന്നാമത്തെ വ്യക്തി രോഗം സ്ഥിരീകരിച്ച ശേഷം മലപ്പുറം ജില്ലയിൽ എത്തിയിട്ടില്ല.

ഇവർ സഞ്ചരിച്ച വിമാനങ്ങളിലെ യാത്രക്കാരും നേരിട്ട് സമ്പർക്കം പുലർത്തിയവരും ജില്ലാതല കൺട്രോൾ സെല്ലിൽ ബന്ധപ്പെടുകയും വീടുകളിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയും വേണമെന്ന് അധികൃതർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി ഈ മാസം 22ന് ദുബായ് വിമാനത്താവളത്തിൽ (വിമാനം-എമിറേറ്റ്‌സ് EK564) നിന്ന് ടെംപോ ട്രാവലറിൽ കയറി കണ്ണൂർ ജില്ലയിൽ എത്തി. ഇവിടെ നിന്ന് ആംബുലൻസിൽ കയറി തലശേരി സർക്കാർ ആശുപത്രിയിൽ എത്തി പരിശോധനയ്ക്കായി സാമ്പിളുകൾ നൽകി. 23ന് ആംബുലൻസിൽ പുല്ലൂരിലുള്ള വീട്ടിലേക്ക് മടങ്ങി. ഇവിടെ 26 ആം തിയതി വരെ ഹോം ക്വാറന്റീനിൽ തുടർന്നു. 26ന് വൈകീട്ട് 7 മണിയോടെ ജിഎംസിഎച്ച് മഞ്ചേരിയിൽ പ്രവേശിപ്പിച്ചു.

രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി അബുദാബിയിൽ നിന്ന് കരിപ്പീർ വിമാനത്താവളത്തിൽ 22നാണ് എത്തിയത്. എത്തിഹാദ് EY 254 എന്ന വിമാനത്തിലെത്തിയ ഇയാൾ മഞ്ചേരി സർക്കാർ ആശുപത്രിയിലേക്ക് പോയി. സാമ്പിൾ പരിശോധനയ്ക്ക് നൽകിയ ശേഷം ഓട്ടോറിക്ഷയിൽ കൽപകഞ്ചേരിയിലുള്ള വീട്ടിലേക്ക് 3.30 ഓടെ എത്തി ചേർന്നു. മാർച്ച് 25 വരെ വീട്ടിൽ ഹോം ക്വാറന്റീനിൽ തുടർന്ന ഇയാളെ അന്നേ ദിവസം വൈകീട്ട് 4.30 ഓടെ ജിഎംസിഎച്ച് മഞ്ചേരിയിൽ പ്രവേശിപ്പിച്ചു.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top