മിൽമാ പാൽ ഓൺലൈൻ വഴി വിതരണം ചെയ്യും; മന്ത്രി കെ രാജു

മിൽമാ പാൽ ഓൺലൈൻ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി കെ രാജു. തിരുവനനന്തപുരം, കൊച്ചി നഗരങ്ങളിലാണ് ഓൺലൈൻ വഴി പാൽ വിതരണം നടത്തുക. അവശ്യ സർവീസ് ആയതോടെ ഇനി മിൽമ ബൂത്തുകൾ തുറക്കാൻ തടസമില്ല എന്നും മന്ത്രി അറിയിച്ചു. പാൽ സംഭരണത്തിലും വിതരണത്തിലും വൻ പ്രതിസന്ധി നേരിടുന്ന മിൽമ, പാൽ ആവശ്യമുള്ളവർ മിൽമയിൽ വിളിച്ചാൽ പാൽ വീട്ടിൽ എത്തിച്ച് നൽകും. സംഭരിക്കുന്ന മുഴുവൻ പാലും വിതരണം ചെയ്യാൻ കഴിയുന്നില്ലെന്നും അധികമുള്ള പാൽ ഉപയോഗിച്ച് പാൽപ്പൊടി നിർമിക്കാൻ തമിഴ്നാട്ടിലെ കമ്പനികളുമായി ധാരണയായെന്നും മന്ത്രി.

Read Also: അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ച് കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്

പാൽപ്പൊടി നിർമാണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ കമ്പനികളുമായി ധാരണയിലെത്തിയതിനെത്തുടർന്നാണ് പാൽ വിതരണം പുനരാരംഭിച്ചത്. രണ്ട് ദിവസത്തിനിടയിൽ ഏഴ് ലക്ഷം ലിറ്റർ പാൽ വിൽക്കാനാകാതെ വന്നിരുന്നു. അതേ തുടർന്ന് മിൽമ മലബാർ മേഖലാ യൂണിയൻ ഒരു ദിവസത്തേക്ക് പാൽ സംഭരണം നിർത്തികയായിരുന്നു. പാലിന്റെ ലഭ്യത അറിയാൻ പൊതുജനങ്ങൾക്കായി ഹെൽപ് ലൈൻ നമ്പർ തുടങ്ങിയതായും മിൽമ മലബാർ മേഖലാ യൂണിയൻ രണ്ട് ദിവസം മുമ്പ് അറിയിച്ചു.

 

milma milk will sold through online

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top