Advertisement

കൊവിഡിനെ പ്രതിരോധിക്കാൻ ഉറച്ച നടപടികളും ഫലപ്രദമായ ഏകോപനവും ആവശ്യമെന്ന് സൗദി രാജാവ്

March 27, 2020
Google News 1 minute Read

ആഗോള മഹാമാരിയായി മാറിയ കൊവിഡിനെ പ്രതിരോധിക്കാൻ ഉറച്ച നടപടികളും ഫലപ്രദമായ ഏകോപനവും ആവശ്യമാണെന്ന് സൗദി രാജാവ് സൽമാൻ. ജി 20 അധ്യക്ഷപഥം അലങ്കരിക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ചു ലക്ഷം ജനങ്ങളെ ബാധിക്കുകയും 21,000 ലധികം മനുഷ്യ ജീവൻ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ കൊവിഡ് പ്രതിരോധം മുഖ്യ അജണ്ടയായി പരിഗണിക്കണമെന്നും ജി 20 രാഷ്ട്ര നേതാക്കളെ അഭിസംബോധന ചെയ്ത രാജാവ് പറഞ്ഞു. വികസ്വര രാജ്യങ്ങളെ സഹായിക്കണം. വൈറസിനെതിരായ വാക്‌സിൻ കണ്ടെത്തുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണ്. ഇതിന് ധനസഹായം നൽകണമെന്നും അംഗ രാജ്യങ്ങളോട് രാജാവ് പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയും അതിന്റെ പ്രത്യാഖ്യാതങ്ങളും മറികടക്കാൻ വികസ്വര രാജ്യങ്ങളും അവികസിത രാജ്യങ്ങൾക്കും കഴിയണം. അതിനുള്ളകഴിവുകൾ വികസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൽ മെച്ചപ്പെടുത്തുന്നതിനും അവരെ പ്രാപ്താരാക്കുക.ും വേണം. അതിനുള്ള സഹായങ്ങൾ എത്തിക്കുക ജി 20 രാഷ്ട്രങ്ങളുടെ ഉത്തരവാദിത്തം കൂടിയാണെന്നും രാജാവ് വ്യക്തമാക്കി. കൊവിഡ് വിതയ്ക്കുന്ന പ്രതിസന്ധികൾക്ക് ആഗോള തലത്തിൽ പ്രതിവിധി കണ്ടെത്തണം. ഇതിന്ഒരുമിച്ചുള്ള സഹകരണം ആവസ്യമാണ്. ഭാവിയിൽ പകർച്ച വ്യാധികൾ തടയാലുള്ള പ്രതിരോധം ശക്തിപ്പെടുത്തണമെന്നും രാജാവ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

Story highlight: Saudi king, effective coordination to counter Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here