സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ സ്വർണലേലമടക്കം നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ സ്വർണലേലമടക്കം നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി. നോൺ ബാങ്കിംഗ്, ചിട്ടികൾ, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ പണം പിരിക്കുന്നത് നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വർണ പണയത്തിന്റെ ലേല കുടിശിക ഈടാക്കുന്നതും ലേലം വിളിക്കുന്നതും നിർത്തിവയ്ക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി ദീർഘിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരാണ്. കണ്ണൂരിൽ രണ്ടുപേർക്കും കൊല്ലം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top