കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്റെ സഞ്ചാര പാത പുറത്ത് വിട്ടു

കൊവിഡ് 19 സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്റെ സഞ്ചാര പാത പുറത്ത് വിട്ടു. ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 26 വരെയുള്ള സഞ്ചാര പാതയാണ് ആരോഗ്യ വകുപ്പ്
പ്രസിദ്ധീകരിച്ചത്. ഇടുക്കി ജില്ലയിലെ അടിമാലി, കട്ടപ്പന, കീരിത്തോട്, ഷോളയൂര്‍(പാലക്കാട്), പെരുമ്പാവൂര്‍(എറണാകുളം), തിരുവനന്തപുരം തുടങ്ങിയ ഇടങ്ങളിലാണ് ഇയാള്‍ പ്രധാനമായും സഞ്ചരിച്ചത്. ഈ കാലയളവില്‍ ഇയാല്‍ പൊതു ഗതാഗതവും സ്വകാര്യ വാഹനങ്ങളും വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ധര്‍ണ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ ഒത്തുചേര്‍ന്ന സമരങ്ങളിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്.
രോഗിയുടെ സഞ്ചാരം ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. പൊതുപ്രവര്‍ത്തകനായ ഇയാള്‍ തൊടുപുഴ, കട്ടപ്പന, അടിമാലി, എറണാകുളം, പെരുമ്പാവൂര്‍, ഷോളയൂര്‍, മൂവാറ്റുപുഴ, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര ചെയ്തു. മെഡിക്കല്‍ കോളജുകള്‍, സ്‌കൂളുകള്‍, പൊതുസ്ഥാപനങ്ങള്‍, സെക്രട്ടറിയേറ്റ്, നിയമസഭാമന്ദിരം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു സമ്പര്‍ക്ക പട്ടികയില്‍ ഭരണാധികാരികള്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ ഉള്ളവരുണ്ട്.
ഫെബ്രുവരി 29 മുതല്‍ കൊവിഡ് ബാധിച്ചയാള്‍ പങ്കെടുത്ത പ്രധാന പൊതുചടങ്ങുകള്‍
ഫെബ്രുവരി 29ന് തിരുവനന്തപുരത്തെത്തിയ ഇദ്ദേഹം സ്വകാര്യ ഹോട്ടലില്‍ താമസിക്കുകയും രാവിലെ 11 മുതല്‍ 12.30 വരെ സെക്രട്ടേറിയറ്റ് ധര്‍ണയില്‍ പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ കാട്ടാക്കടയിലേക്കും അവിടെനിന്ന് അമ്പൂരിയിലേക്ക് ബൈക്കിലും സന്ദര്‍ശിച്ചു. തുടര്‍ന്ന് അന്നുതന്നെ കെഎസ്ആര്‍ടിസി ബസില്‍ ഇടുക്കിക്ക് മടങ്ങി.
മാര്‍ച്ച് ഒന്നിന് വീട്ടില്‍തന്നെ കഴിഞ്ഞു. മാര്‍ച്ച് രണ്ടാം തിയതി ചെറുതോണിയില്‍ നിന്ന് അടിമാലിയിലേക്ക് സ്വകാര്യബസിലെത്തി. അടിമാലി മന്നാംകണ്ടത്ത് നടന്ന ഏകാധ്യാപക സമരത്തില്‍ പങ്കെടുക്കാനായിരുന്നു ഇത്. തുടര്‍ന്ന് അടിമാലിയില്‍നിന്ന് ചെറുതോണിയിലേക്ക് പോയി.
ആറാംതിയതി കട്ടപ്പനയിലേക്ക് പോയ ഇദ്ദേഹം കട്ടപ്പന മസ്ജിദില്‍ പോയി. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ യോഗത്തിലും പങ്കെടുത്തു. ഏഴാംതിയതി ചെറുതോണിയില്‍ പൊലീസ് സ്റ്റേഷന്‍ ധര്‍ണയില്‍ പങ്കെടുത്തു. തുടര്‍ന്ന് ചെറുതോണിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് സ്വകാര്യ ബസില്‍ പോയി. എട്ടാംതിയതി ഷോളയാറില്‍ നടന്ന ഏകാധ്യാപക സമരത്തില്‍ പങ്കെടുക്കാന്‍ പോയി.
10 ന് ചെറുതോണിയില്‍നിന്ന് ആലുവയിലേക്കും അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്തു. 11 ന് രാവിലെ തിരുവനന്തപുരത്തെത്തിയ ഇദ്ദേഹം ആറു മണി മുതല്‍ 11 മണിവരെ എംഎല്‍എ ഹോസ്റ്റലില്‍ കഴിഞ്ഞു. അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ പെരുമ്പാവൂരിലേക്ക് പോയി.
കീരിത്തോട്ടില്‍ നടന്ന മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു.
16 ന് രാവിലെ 11 മണിക്ക് ചെറുതോണി പാര്‍ട്ടി ഓഫീസും ഇടുക്കി ജില്ലാ ആശുപത്രിയും സന്ദര്‍ശിച്ചു.
18 നും രോഗി ഇടുക്കി ജില്ലാ ആശുപപത്രിയിലെത്തി. 20 ന് 12.30 ന് ചെറുതോണി ജുമാ മസ്ജിദില്‍ എത്തി.
23 ന് ചെറുതോണിയിലെ ജെ കെ ലാബില്‍ പോയി. 24 ന് ഇടുക്കി ജില്ലാ ആശുപത്രിയില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു. 26 ന് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
route map, public servant in Idukki, affected covid, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here