കൊവിഡ് 19 : ലോകത്താകെ മരിച്ചവരുടെ എണ്ണം 27000 കവിഞ്ഞു

കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27,000 കവിഞ്ഞു. ലോകാത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതുവരെ 1,604 പേരാണ് മരിച്ചത്. 309 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇറ്റലിയിൽ മരണ സംഖ്യ ഉയരുകയാണ്. 919 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 9,134 പേരാണ് ഇതുവരെ ഇറ്റലിയിൽ രോഗം ബാധിച്ച് മരിച്ചത്. സ്‌പെയിനിലും മരണം 5000 കടന്നു. 773 പേരാണ് സ്‌പെയിനിൽ 24 മണിക്കൂറിനിടെ മരിച്ചത്.

ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 725 ആയി. മരണസംഖ്യ 18 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മരണവും, 75 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top