ഭക്ഷണം പോലും കിട്ടാതെ 16 മണിക്കൂർ; മുത്തങ്ങ ചെക്ക് പോസ്റ്റിൽ കുടുങ്ങി അഞ്ചംഗ കുടുംബം

മുത്തങ്ങ ചെക്ക് പോസ്റ്റിൽ കുടുങ്ങി അഞ്ചംഗ കുടുംബം. രണ്ട് കൈക്കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബമാണ് ചെക്ക് പോസ്റ്റിൽ കുടുങ്ങിയത്. പതിനാറ് മണിക്കൂറായി ഇവർക്ക് ഭക്ഷണം ലഭിച്ചിട്ടില്ല.

ഇന്ന് പുലർച്ചെ ബംഗളൂരുവിൽ നിന്നാണ് കുടുംബം എത്തിയത്. തങ്ങളെ കടത്തിവിടുമെന്ന കമ്മീഷണറുടെ ഉറപ്പിനെ തുടർന്നാണ് കേരളത്തിലേക്ക് പുറപ്പെട്ടതെന്ന് ഇവർ പറയുന്നു. നിലവിൽ കാറിലാണ് ഇവർ കഴിച്ചുകൂട്ടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top