ഇന്ത്യയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 725

രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണത്തിൽ വൻവർധനവ്. വൈറസ് ബാധിതരുടെ എണ്ണം 725 ആയി. മരണസംഖ്യ 18 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കുറിനിടെ 4 മരണവും, 75 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സമൂഹ വ്യാപനത്തിന്റെ ആശങ്കയിലാണ് സംസ്ഥാനങ്ങൾ.
കർണാടകയിലെ തുമക്കുരുവിലാണ് ഒടുവിൽ മരണം റിപ്പോർട്ട് ചെയ്തത്. രണ്ട് ദിവസങ്ങളിലായി രോഗ ബാധിതരുടെ എണ്ണവും വലിയതോതിൽ വർധിച്ചു. അത്യന്തം ഗുരുതരമായ കണക്കുകളാണ് സംസ്ഥാനങ്ങളിൽ നിന്ന് പുറത്തുവരുന്നത്. കേരളം ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. രാജസ്ഥാൻ, ബീഹാർ,പഞ്ചാബ്,ഗോവ, ആൻഡമാൻ, ഡൽഹി, ആന്ധ്ര പ്രദേശ്, തെലങ്കാന, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ഇന്നലെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു കുടുംബത്തിലെ 12 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപനത്തിന്റെ ആശങ്കയിലാണ് സംസ്ഥാനം.
ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ഈ ആശങ്ക നിലനിൽക്കുന്നു. ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത 39 പേരിൽ പത്ത് പേരുടേത് പ്രാദേശിക വ്യാപനമാണ്. അതിനിടെ കൊവിഡ് 19 സംശയിക്കുന്ന 85 കാരനായ ഡോക്ടർ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. കൊവിഡ് മരണമാണോ എന്ന കാര്യം സ്ഥിരീകരിക്കാൻ ആരോഗ്യ വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here