കൊച്ചിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കൊച്ചിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈതാരം കൊക്കുംപടി സമൂഹം വീട്ടിൽ ഭാവന്റെ മകൻ വാസു (36) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ വീട്ടിലാണ് തൂങ്ങിയ നിലയിൽ കണ്ടത്.

അമ്മയോടൊപ്പമായിരുന്നു വാസു താമസിച്ചിരുന്നത്. അമ്മ പാൽ വാങ്ങി തിരിച്ചു വന്നപ്പോൾ വാതിൽ അടച്ചിട്ടിരുന്നു. നാട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ വാസുവിനെ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ വാസു മദ്യം കിട്ടാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥനായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top