പാലക്കാട് ഇന്ന് കൊറോണ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

പാലക്കാട് ഇന്ന് കൊറോണ സ്ഥിരീകരിച്ച ഒറ്റപ്പാലം സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇയാൾ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പൂർണമായും അനുസരിച്ചിട്ടുണ്ടെന്നും ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പുതുതായി രോഗം സ്ഥിരീകരിച്ച് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി 21നാണ് ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. നേരത്തെ കൊറോണ പോസിറ്റീവായ കോട്ടോ പ്പാടം സ്വദേശി വന്ന അതേ വിമാനത്തിലാണ് ഇയാളും കേരളത്തിൽ എത്തിയത്.
എന്നാൽ, വിമാനത്താവളത്തിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ ഇദ്ദേഹം പൂർണമായി അനുസരിച്ചെന്നാണ് റൂട്ട് മാപ്പ് തെളിയിക്കുന്നത്. വന്നത് മുതൽ വീട്ടിൽ അടച്ചിട്ട മുറിയിലാണ് കഴിഞ്ഞത്. ചെറിയ ചില രോഗലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ സ്വന്തം വാഹനത്തിൽ 26ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തി. കാര്യമായ കുഴപ്പമില്ലാത്തതിനാൽ വീണ്ടും വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു.
ഇന്ന് പരിശോധന ഫലം പോസിറ്റീവായതോടെ ജില്ലാ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. കുടുംബാംഗങ്ങൾക്ക് പുറമേ കരിപ്പൂർ എയർപോട്ടിൽ നിന്നും ഇദ്ദേഹം ഒറ്റപ്പാലത്തേക്ക് സഞ്ചരിച്ച പ്രീപെയ്ഡ് ടാക്‌സി ഡ്രൈവറും മാത്രമാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ആരോഗ്യനില പൂർണ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here