റിസർവ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയാലും കുറച്ചാലും നമുക്കെന്ത് ? സമ്പദ് വ്യവസ്ഥയിൽ സംഭവിക്കുന്നതെന്ത് ?

ഓരോ രണ്ടു മാസം കൂടുമ്പോഴും കേന്ദ്ര ബാങ്കും മോണിറ്ററി പോളിസി കമ്മിറ്റിയും ചേർന്ന് നയപ്രഖ്യാപനം നടത്താറുണ്ട് . ഇത് പണ ലഭ്യതയെ സ്വാധീനിക്കുന്നതിനാൽ ധന നയമെന്നും വായ്പാ ലഭ്യതയെ ബാധിക്കുന്നതിനാൽ വായ്പാ നയമെന്നും അറിയപ്പെടുന്നു. കഴിഞ്ഞ ദിവസം ആർബിഐ റിപ്പോ നിരക്കിൽ മുക്കാൽ ശതമാനം കുറവ് പ്രഖ്യാപിച്ചിരുന്നു.
ഈ കുറവ് നമ്മളെ എങ്ങനെ ബാധിക്കുന്നു?, എന്തിനാണ് ഇങ്ങനെ രണ്ടു മാസം കൂടുമ്പോൾ റിസർവ് ബാങ്ക് നയപ്രഖ്യാപനം നടത്തുന്നത്. ആദ്യ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് പോകാം. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്ക് ആണ് റിപ്പോ നിരക്ക്.
എന്താണ് വാണിജ്യ ബാങ്കുകൾ എന്ന് സംശയമുണ്ടോ?
ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളും വാണിജ്യ ബാങ്കുകളാണ്. പലിശയിലൂടെയും കമ്മീഷനിലൂടെയും വിവിധ സേവനങ്ങൾക്കുള്ള തുകയിനത്തിലുമൊക്കെ ആണ് ലാഭം. എസ്ബിഐ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകൾ സ്വകാര്യ മേഖലാ ബാങ്കുകൾ എൻബിഎഫ്സികളുൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളൊക്കെ ഈ വിഭാഗത്തിലുണ്ട് .
റിപ്പോ നിരക്ക് കുറഞ്ഞാലെന്ത് സംഭവിക്കും
- റിപ്പോ നിരക്ക് കുറഞ്ഞാലെന്ത് സംഭവിക്കുമെന്ന് നോക്കാം.
- കേന്ദ്ര ബാങ്കിന് വാണിജ്യ ബാങ്കുകൾ നൽകുന്ന പലിശ കുറയുന്നു.
- വാണിജ്യ ബാങ്കുകൾ കുറഞ്ഞ പലിശക്ക് കൂടുതൽ വായ്പ എടുക്കുന്നു.
- ബാങ്കുകളുടെ പലിശ ബാധ്യത കുറയുന്നതിന് ആനുപതികമായി നമുക്ക് നൽകുന്ന വായ്പകളുടെ പലിശ കുറയ്ക്കാൻ ബാങ്കുകൾ തയാറാകുന്നു.
- പലിശ കുറയുമ്പോൾ നമ്മുടെ പ്രതിമാസ ബാധ്യത കുറയുന്നു. ഇഎംഐ കുറയും
ഉദാഹരണത്തിന് റിസർവ് ബാങ്കിൽ നിന്ന് ഏഴ് ശതമാനം റിപ്പോ നിരക്കിൽ വാണിജ്യ ബാങ്കുകൾ 1000 രൂപ വായ്പയെടുക്കുമ്പോൾ പലിശ നൽകേണ്ടത് 70 രൂപ. എന്നാൽ റിപ്പോ അഞ്ച് ശതമാനമായി ആർബിഐ കുറച്ചാലോ ? പലിശ ഭാരം 70 രൂപയിൽ നിന്ന് 50 രൂപയായി കുറയുന്നു. ആനുപാതികമായി ബാങ്ക് നമുക്ക് തരുന്ന വായ്പയുടെ പലിശ നിരക്കും കുറയുന്നു . റിപ്പോ നിരക്ക് കൂടിയാൽ സംഭവിക്കുന്നത് തിരിച്ചായിരിക്കും. പലിശ നിരക്കുകൾ കൂടും .
റിപ്പോ നിരക്ക് കുറയ്ക്കുമ്പോൾ നിങ്ങളുടെ പ്രതിമാസ തവണകളിൽ കുറവ് വരുന്നുണ്ടോ ?.
2019 ഒക്ടോബർ ഒന്ന് മുതലുള്ള വായ്പകൾ റിപ്പോ നിരക്കധിഷ്ഠിത വായ്പകളാണ്. ഇവയെ റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് ( ആർഎൽഎൽആർ ) എന്ന് പറയുന്നു.
റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചാൽ നിങ്ങളുടെ പ്രതിമാസ തവണയും കുറയും.
ഇന്നലെ ആർബിഐ റിപ്പോ നിരക്കിൽ മുക്കാൽ ശതമാനം അഥവാ .75 ശതമാനം കുറവ് വരുത്തി. മണിക്കൂറുകൾക്കകം എസ്ബിഐ ആർഎൽഎൽആർ വിഭാഗത്തിലെ ഫ്ളോട്ടിംഗ് റേറ്റ് ഉള്ള എല്ലാ വായ്പകളുടെയും പലിശ നിരക്കിൽ മുക്കാൽ ശതമാനം കുറവ് വരുത്തി . ഈ വായ്പകളുടെ പലിശ 7.4 ശതമാനത്തിൽ നിന്ന് 6.65 ശതമാനമായാണ് കുറച്ചത്.
മൊറട്ടോറിയത്തിന് ബാങ്കുകള്‍ കൂട്ടുപലിശ ഈടാക്കും
ഉദാഹരണം
ലോണ്‍ – 01-02-2020
വായ്പാ തുക – 1 കോടി
തവണ – 236 മാസം
ഏപ്രില്‍ ഒന്നിലെ ഇഎംഐ – 90521
ഇതില്‍ പലിശ – 75,000
മുതല്‍ – 15521
ആകെ – 90,521
മൊറട്ടോറിയം കാലത്തെ പലിശ ഓരോ മാസവും മുതലിനോട് കൂട്ടുന്നു. അങ്ങനെ ആദ്യ മാസം കഴിയുമ്പോള്‍ പുതുക്കിയ മുതല്‍
ഒരു കോടി 75,000 രൂപ
റിവൈസ്ഡ് പ്രിന്‍സിപ്പല്‍ രീതിയില്‍ കണക്കാക്കുമ്പോള്‍ അടുത്ത തവണയിലെ
പലിശ 75,562
മുതല്‍ 15,562
ഇഎംഐ 91,083
അടുത്ത തവണ മുതലിനോട് രണ്ടാം മാസത്തെ പലിശ കൂട്ടും. മുതല്‍ ഒരു കോടി ഒന്നര ലക്ഷം. ഇങ്ങനെ വരുമ്പോള്‍ ഈ വായ്പയില്‍ വായ്പാ കാലവധി 236 മാസമെന്നത് 249 മാസമാകും.
Story Highlights- Reserve Bank, increases or decreases the repo rate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here