കൊവിഡ് പ്രതിരോധം; തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14615 ആയി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14615 ആയി. വീടുകളിൽ 14578 പേരും ആശുപത്രികളിൽ 37 പേരുമാണ് നിരീക്ഷണത്തിലുളളത്.

അതേസമയം, ഇന്നലെ ലഭിച്ച 25 പരിശോധനഫലങ്ങളിൽ എല്ലാം നെഗറ്റീവാണ്. ഇതുവരെയുള്ള കണക്കനുസരിച്ച്, 610 പേരുടെ സാമ്പിളുകൾ പരിശോധനയിൽ 577 എണ്ണത്തിന്റെ ഫലമാണ് വന്നിട്ടുള്ളത്. ഇതിൽ, 33 പേരുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ലോക്ക് ഡൗൺ നിയമലംഘനവുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിൽ ഇന്നലെ മാത്രം 124 കേസുകൾ രജിസ്റ്റർ ചെയ്തു. 138 പേരെ അറസ്റ്റ് ചെയ്തു. 78 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹന പരിശോധന ഇന്നും തുടരും.

Story highlight: Covid resistance,Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top