കോഴിക്കോട് വീട് കേന്ദ്രീകരിച്ച് വ്യജമദ്യ നിർമാണം; ഒരാൾ അറസ്റ്റിൽ

കോഴിക്കോട് വീട് കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമാണം. ആയഞ്ചേരിയിലാണ് സംഭവം. തറപൊയിൽ സ്വദേശി രഗീഷിനെ എക്‌സൈസ് വിഭാഗം അറസ്റ്റ് ചെയ്തു. മൂന്നിടങ്ങളിൽ നിന്നായി 850 ലിറ്റർ വാഷും കണ്ടെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് രഗീഷ് കുടുങ്ങിയത്. വീട്ടിൽ ചാരായ നിർമാണം തുടരുന്നതിനിടെയായിരുന്നു കുടങ്ങിയത്. 250 ലിറ്റർ വാഷും കണ്ടെടുത്തു. മറ്റൊരു പറമ്പിൽ സൂക്ഷിച്ചിരുന്ന 200 ലിറ്റർ വാഷും പിടികൂടിയിട്ടുണ്ട്.

അതിനിടെ, ഇടുക്കിയിലും വൻ ചാരായ വേട്ട നടന്നു. ആറാംമൈലിന് സമീപമുള്ള വാറ്റു കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 2000 ലിറ്റർ കോടയും വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടികൂടി. നാടൻ തോക്കും വെടിമരുന്നും കണ്ടെടുത്തിട്ടുണ്ട്. ആറാംമൈൽ കുങ്കിരി പെട്ടി വലിയപാറ നെല്ലിമൂട്ടിൽ ജിനദേവനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top