Advertisement

കൊവിഡ് പ്രതിരോധം: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 260 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു

March 29, 2020
Google News 1 minute Read

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 260 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു. പദ്ധതിയില്‍ അംഗങ്ങളായ 9,60,000 ഓളം തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

തൊഴിലാളികള്‍ക്ക് 2500 രൂപ മുതല്‍ 5000 രൂപ വരെ ധനസഹായം ലഭിക്കും. ധനസഹായത്തിനു പുറമെ പലിശ രഹിത വായ്പകളും അംഗങ്ങള്‍ക്ക് ലഭ്യമാകും. പദ്ധതിയില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ അംഗങ്ങള്‍ക്ക് ഏപ്രില്‍ മാസം വരെയുള്ള പെന്‍ഷന്‍ നല്‍കും.

വായ്പ ആവശ്യമുള്ളവര്‍ ഐഡി കാര്‍ഡ്, അവസാനം അംശാദായം അടച്ച രസീത്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സഹിതം അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിലേക്ക് ഇ -മെയില്‍ വഴി അയക്കേണ്ടതാണ്.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here