ലോക്ക് ഡൗണ്‍ കാലത്ത് ഡിജിറ്റല്‍ വായനാ പുസ്തകമൊരുക്കി എസ്‌സിഇആര്‍ടി

ലോക്ക് ഡൗണും അവധിയും അര്‍ത്ഥപൂര്‍ണമായ വായനക്ക് അവസരമൊരുക്കാന്‍ പുസ്തകങ്ങളുടെ ശ്രേണിയുമായി സംസ്ഥാന വിദ്യാഭ്യസ ഗവേഷണ പരിശീലന സമിതി. ആദ്യഘട്ടത്തില്‍ 10 പുസ്തകങ്ങളാണ് എസ്‌സിഇആര്‍ടി വെബ്സൈറ്റില്‍ ലഭ്യമാക്കിയത്. സാമൂഹ്യ പ്രസക്തിയുള്ള ആശയങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പുസ്തകങ്ങള്‍ തയാറാക്കിയിട്ടുള്ളത്. പുസ്തകത്തിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതത്തില്‍ പകര്‍ത്താനും മറ്റുള്ളവര്‍ക്ക് മാതൃകയാവാനും അധ്യാപകരും വിദ്യാര്‍ത്ഥികളും ശ്രമിക്കണമെന്ന് എസ്‌സിഇആര്‍ടി ഡയറക്ടര്‍ അറിയിച്ചു.

ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ദുരന്ത നിവാരണം, സൈബര്‍ സുരക്ഷ, പ്രകൃതിസംരക്ഷണം, ആരോഗ്യം, ജീവിതശൈലീ രോഗങ്ങള്‍, ലഹരി വിമുക്തി, വാര്‍ധക്യകാല ജീവിതം എന്നീ വിഷയങ്ങളെ അധികരിച്ച് അതത് മേഖലകളിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട പാനലാണ് പുസ്തകം തയാറാക്കിയിട്ടുള്ളത്. പിഡിഎഫ് രൂപത്തില്‍ എസ്‌സിഇആര്‍ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പുസ്തകം ഡൗണ്‍ലോഡ് ചെയ്ത് വായിക്കാം.

 

Story Highlights- SCERT prepares digital reading books during lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top