Advertisement

കൊവിഡ് 19 ചികിത്സയിലിരിക്കെ വിഖ്യാത അമേരിക്കൻ സംഗീതജ്ഞൻ ജോ ഡിഫി വിടവാങ്ങി

March 30, 2020
Google News 2 minutes Read

വിഖ്യാത അമേരിക്കൻ സംഗീതജ്ഞൻ ജോ ഡിഫി(61) വിടവാങ്ങി. കൊവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.  രണ്ട് ദിവസം മുൻപാണ് തന്റെ പരിശോധനാഫലം പോസറ്റീവാണെന്ന് ഡിഫി തന്റെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്.

തനിക്കും കുടുംബത്തിനും ഇപ്പോൾ അൽപം സ്വകാര്യതയാണ് വേണ്ടതെന്നും പൊതുജനങ്ങൾ കൊറോണയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഡിഫി പറഞ്ഞിരുന്നു.

1990ലാണ് എ തൗസൻഡ് വൈൻഡിംഗ് റോഡ് എന്ന ആദ്യ ആൽബം പുറത്തിറങ്ങിയത്. ഇത് പിന്നീട് എക്കാലത്തെയും ലോകോത്തര ഹിറ്റായി മാറി. പിക്കപ്പ് മാൻ, പ്രോപ് മി അപ് ബിസൈഡ് ദി ജൂക്ബോക്സ് (ഇഫ് ഐ ഡൈ), ജോൺ ഡീറി ഗ്രീൻ തുടങ്ങിയവയാണ് ഡിഫിയുടെ പ്രധാന ഹിറ്റുകൾ. ഡിഫിയുടെ ഓൾഡ് ട്രെയിൻ എന്ന ആൽബം 1998ൽ ഗ്രാമി അവാർഡ് നേടിയിരുന്നു.

Story highlight: Coronavirus infection, Legendary American musician Joe Diffie has left

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here