സംസ്ഥാനത്ത് ഭക്ഷ്യ ലഭ്യത ഉറപ്പാക്കുമെന്ന് മന്ത്രി പി തിലോത്തമൻ

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സൗഹചര്യത്തിൽ എല്ലാവർക്കും ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുമെന്ന് മന്ത്രി പി തിലോത്തമൻ. മൂന്ന് മാസത്തേയ്ക്ക് ധാന്യം സംഭരിക്കാനുള്ള നടപടി ആരംഭിച്ചു. ഏപ്രിൽ മാസത്തേയ്ക്കുള്ള ധാന്യം സംഭരിച്ചു തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രണ്ട് മൂന്ന് മാസത്തെ ധാന്യം എത്രയും വേഗത്തിൽ ശേഖരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മെയ് മാസത്തേയ്ക്കുള്ള ഭക്ഷ്യധാന്യം ഏപ്രിൽ പത്തിനകം സംഭരിക്കുമെന്ന് മന്ത്രി പറഞ്ഞു.

story highlights- lock down, p thiothaman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top