അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ടിവി ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ ടിവി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ക്യാമ്പുകളില്‍ ആളുകളുടെ എണ്ണം അധികമാണ്. അത്തരത്തിലുള്ള ക്യാമ്പുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. തൊഴിലാളി ക്യാമ്പുകളുടെ പൊതു മേല്‍നോട്ടം കളക്ടര്‍ വഹിക്കും. ജില്ലയിലെ പൊലീസ് മേധാവിയും ജില്ലാ ലേബര്‍ ഓഫീസറും അടക്കമുള്ള സമിതി ക്യാമ്പുകളില്‍ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതിഥി ക്യാമ്പുകളില്‍ ഭക്ഷണത്തിന് നിലവില്‍ ബുദ്ധിമുട്ടില്ല. കേരള ഭക്ഷണം വേണ്ടെന്ന് അറിയിച്ചപ്പോള്‍ പാകം ചെയ്ത് കഴിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിട്ടുണ്ട്. ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയാവുന്ന ഹോം ഗാര്‍ഡുകളുടെ സേവനം ഉപയോഗിക്കും. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 32 പേര്‍ക്ക്

അതേസമയം, സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 32 പേര്‍ക്കാണ്. ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇന്നത്തെ കണക്ക് പ്രകാരം കാസര്‍ഗോഡ് 17, കണ്ണൂര്‍ 11, വയനാട്, ഇടുക്കി എന്നി ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

Read More: പായിപ്പാട്ടെ സംഭവം ആസൂത്രിതം; കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ മുന്നേറ്റത്തെ താറടിച്ച് കാണിക്കാനുള്ള ശ്രമം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ആകെ ഒരുലക്ഷത്തി അന്‍പത്തി ഏഴായിരത്തി ഇരുന്നൂറ്റി അന്‍പത്തി മൂന്നു പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഒരുലക്ഷത്തി അന്‍പത്തിആറായിരത്തി അറുനൂറ്റി അറുപത് പേര്‍ വീടുകളിലും 623 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 126 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 6991 സാമ്പിളുകളാണ് പരിശോധക്ക് അയച്ചത്. 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Covid 19, coronavirus, Cm Pinarayi Vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top