Advertisement

ഉത്തർപ്രദേശിൽ തൊഴിലാളികളെ കൂട്ടമായി ഇരുത്തി സാനിട്ടൈസർ സ്‌പ്രെ ചെയ്ത നടപടി വിവാദത്തിലേക്ക്

March 30, 2020
Google News 0 minutes Read

കുടിയേറ്റ തൊഴിലാളികളെ കൂട്ടമായി ഇരുത്തി സാനിട്ടൈസർ സ്‌പ്രെ ചെയ്ത നടപടി വിവാദത്തിലേക്ക്. വലിയ പൈപ്പുകളിൽ സാനിട്ടൈസർ സ്‌പ്രേ ചെയ്തത് കുട്ടികൾ അടക്കമുള്ളവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതായാണ് പരാതി.

ഉത്തർപ്രദേശിലെ ബറേലിയിലാണ് മനുഷ്യത്വ രഹിതമായ ഈ പ്രവർത്തി നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളെ റോഡിൽ കൂട്ടമായി ഇരുത്തിയ ശേഷം ആരോഗ്യ പ്രവർത്തകൾ വലിയ പൈപ്പുകൾ ഉപയോഗിച്ച് സാനിട്ടൈസർ ഇവരുടെ ദേഹത്ത് സ്‌പ്രെ ചെയ്യുകയായിരുന്നു. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ സംഘത്തിൽ ഉണ്ടായിരുന്നു. സംഘത്തിന്റെ തുണികളിലും ബാഗുകളിലും ആരോഗ്യ പ്രവർത്തകർ ഇപ്രകാരം സാനിട്ടൈസർ സ്‌പ്രെ ചെയ്തു.

എന്നാൽ, പ്രത്യേക ബസ് സർവീസ് ഉപയോഗിച്ച് നാട്ടിലെത്തിയ തൊഴിലാളികളെ സുരക്ഷിതരാക്കുക മാത്രമാണ് ഊ നടപടികൊണ്ട് ഉദ്ദേശിച്ചത്. സാനിട്ടൈസർ ഉപയോഗിക്കും മുൻപ് കണ്ണുകൾ അടയ്ക്കാൻ ഇവരോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, പ്രതലങ്ങളിൽ നിന്ന് വൈറസിന്റെ സാന്നിദ്ധ്യം ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഇനി ഇങ്ങനൊരു സംഭവം ഉണ്ടാവില്ലെന്നും ബറേലിയിലെ കൊവിഡ് 19 നടപടികളുടെ ഏകോപന ചുമതലയുള്ള നോഡൽ ഓഫീസർ അശോക് ഗൗതം പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here