Advertisement

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത് 277 പേർക്ക്

March 31, 2020
Google News 1 minute Read

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1200 കടന്നു. 1,117 പേർ ചികിത്സയിൽ ഉള്ളതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.മരണസംഖ്യ 32 ആയി ഉയർന്നു. അതിനിടെ ഡൽഹി നിസാമുദ്ദീനിൽ മതപരമായ ചടങ്ങിൽ പങ്കെടുത്തവർക്ക് രോഗലക്ഷണം പ്രകടിപ്പിച്ചതോടെ അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം. പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്ത ആറു പേർ സംസ്ഥാനത്ത് മരിച്ചതായി തെലങ്കാന മുഖ്യമന്ത്രി അറിയിച്ചു.

Read Also : തെലങ്കാനിൽ കൊവിഡ് ബാധിച്ച് 6 മരണം

കഴിഞ്ഞ 24 മണിക്കുറിനിടെ രാജ്യത്ത് 227 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് രോഗബാധിതരുടെ ഉയർന്ന നിരക്കാണ് ഇന്നലെ ഉണ്ടായത്. 102 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. മുംബൈയിലാണ് ഒടുവിൽ കൊവിഡ് 19 മരണം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയും ഗുജറാത്തുമാണ് കൂടുതൽ കൊവിഡ് മരണങ്ങൾ ഉണ്ടായ സംസ്ഥാനം.സമൂഹ വ്യാപനത്തിന്റെ ആശങ്ക തള്ളിയ ആരോഗ്യവകുപ്പ് പ്രാദേശിക വ്യാപനത്തിന്റെ ഘട്ടമാണെന്ന് വ്യക്തമാക്കി. എന്നാൽ സമൂഹ വ്യാപനത്തിന് സമാനമായി നിസാമുദ്ദീനിൽ നിരവധി ആളുകൾക്ക് കൊവിഡ് 19 ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. മാർച്ച് 13 മുതൽ 15 വരെ മർക്‌സിലെ പ്രാർത്ഥനചടങ്ങിൽ പങ്കെടുത്ത 200 ഓളം ആളുകൾ ഡൽഹിയിൽ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഇതേ ചടങ്ങിൽ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഉളളവർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

നിസാമുദ്ദീൻ മേഖല പൂർണമായും പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നിയന്ത്രണത്തിലാക്കി. മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.രാത്രി ഏറെ വൈകിയും പ്രദേശത്ത് ഉള്ളവരെ വിവിധ ആശുപത്രികളിൽ പരിശോധനയ്ക്കായി കൊണ്ടുപോയി.പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തവർ അടിയന്തരമായി സർക്കാറിനെ അറിയിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി നിർദേശിച്ചു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here