Advertisement

കടമെടുത്ത മുഴുവൻ തുകയും ലോക്ക് ഡൗൺ സമയത്ത് തിരികെ അടക്കാം; വിജയ് മല്യ

March 31, 2020
Google News 17 minutes Read

ലോക്ക് ഡൗണിനെ തുടർന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ, കടമെടുത്ത മുഴുവൻ തുകയും തിരികെ അടക്കാമെന്ന വീണ്ടും അഭ്യർത്ഥിച്ച് മദ്യ വ്യവസായി വിജയ് മല്യ.

സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് രാജ്യം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ കടമെടുത്ത 9,000 കോടി രൂപയും തിരികെ അടക്കാമെന്നാണ് ധനമന്ത്രി നിർമലാ സീതാരാമനോട് അഭ്യർഥിച്ചത്.

 

 

‘കിഗ് ഫിഷർ എയർലൈൻസിന് വേണ്ടി കടമെടുത്ത മുഴുവൻ തുകയും തിരിച്ചടക്കാം. എന്നാൽ, പണം സ്വീകരിക്കാൻ ബാങ്കുകൾ തയാറാവണമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സ്വത്ത് വകകൾ തിരികെ നൽകാൻ തയാറാവുകയും വേണം. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ തന്റെ അഭ്യർഥന ധനമന്ത്രി സ്വീകരിക്കുമെന്നു കരുതുന്നു’- വിജയ് മല്യ ട്വീറ്റ് ചെയ്തു.

രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്ര സർക്കാർ നടപടി അഭിനന്ദിക്കുന്നുവെന്നും കമ്പനികൾ അടച്ച് ഉൽപാദനം നിർത്തിവച്ചിരിക്കുകയാണ്. സാമൂഹ്യ അകലം പാലിച്ച് വീട്ടുകാരോടും വളർത്തു മൃഗങ്ങളോടും ഒപ്പം ചെലവഴിക്കണമെന്നും താനും ഇപ്പോൾ അതാണ് ചെയ്യുന്നതെന്നും പുൽവാമയിലോ കാർഗിലിലോ എതിരാളിയെ നേരിടുന്നതിലും ഭീകരമാണ് ഇപ്പോഴത്തെ സാഹചര്യം. അതുകൊണ്ട്‌ പറച്ചിൽ നിർത്തി പ്രവർത്തിക്കാമെന്നും വിജയ് മല്യ ട്വീറ്റിൽ പറയുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here