Advertisement

വയനാട് കമ്പളക്കാട്ടെ കൊവിഡ് 19 ബാധിതന്റെ റൂട്ട് മാപ്പ് തയാറാക്കല്‍ വൈകുന്നു

March 31, 2020
Google News 1 minute Read

വയനാട് കമ്പളക്കാട്ടെ കൊവിഡ് 19 ബാധിതന്റെ റൂട്ട് മാപ്പ് ഇനിയും തയാറായില്ല. നാല് തവണ നിരീക്ഷണ നിയമങ്ങൾ ലംഘിച്ച ഇയാൾ കൃത്യമായ വിവരങ്ങൾ നൽകാത്തതിനാലാണ് റൂട്ട് മാപ്പ് തയാറാക്കൽ വൈകുന്നത്. രണ്ട് തവണ പോസ്റ്റ് ഓഫീസിൽ പോയെന്നും ജനറൽ ആശുപത്രിയിൽ പോയെന്നും മാത്രമാണ് ഇയാൾ പറയുന്നത്. ജിപിഎസ് ഉൾപ്പെടെ ഉപയോഗിച്ച് റൂട്ട് മാപ്പ് തയാറാക്കൽ തുടരുകയാണ്. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച വയനാട് സ്വദേശികളിൽ മൂപ്പൈനാട് സ്വദേശിയുടെ റൂട്ട് മാപ്പ് ഇന്നലെ തന്നെ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ 16ന് നാട്ടിലെത്തിയ കമ്പളക്കാട് സ്വദേശിക്കൊപ്പം മകനും ഉണ്ടായിരുന്നു. നാട്ടിലെത്തി പലരേയും നേരിൽ കാണുകയും പല സ്ഥലങ്ങളിൽ പോകുകയും ചെയ്തതിനാൽ ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുക ദുഷ്‌ക്കരമായിരിക്കുകയാണ്. നാല് തവണ ഇയാൾ നിരീക്ഷണ നിയമങ്ങൾ ലംഘിച്ചെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. രണ്ട് തവണ പോസ്റ്റ് ഓഫീസിൽ പോയെന്നും രണ്ട് തവണ ജനറൽ ആശുപത്രിയിൽ പോയെന്നും മാത്രമാണ് ഇയാൾ നൽകിയ വിവരം.

Read Also: നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്ക് കൂടി കൊവിഡ്; പള്ളി അടച്ചു

എന്നാൽ ഇയാൾക്ക് കൂടുതൽ സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് ജില്ലാ ഭരണകൂടം. റൂട്ട് മാപ്പ് തയ്യാറാക്കാനായി ഇയാളുടെ ജിപിഎസ് രേഖകളും സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. ഇയാൾക്കൊപ്പം അബുദാബിയിൽ നിന്നെത്തിയ മകനും നിരീക്ഷണത്തിലാണ്. രണ്ട് പേരുടെയും സാമ്പിൾ വീണ്ടും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ കമ്പളക്കാട് രോഗിയുടെ റൂട്ട് മാപ്പെന്ന പേരിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച മൂപ്പൈനാട് സ്വദേശിയും നേരത്തെ സ്ഥിരീകരിച്ച തൊണ്ടർനാട് സ്വദേശിയും ചികിത്സ തുടരുകയാണ്.

 

route map, coornavirus, wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here