Advertisement

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ എത്തിക്കും

April 1, 2020
Google News 2 minutes Read

കൊവിഡ് 19 വൈറസ് ബാധമൂലം തിരുവനന്തപുരം ജില്ലയില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൈജ്ഞാനിക പുസ്തകങ്ങള്‍ എത്തിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ക്വാറന്റൈനില്‍ കഴിയുന്നവരുടെ മാനസികപിരിമുറുക്കം ഒഴിവാക്കാനാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദ്ധതി.

www.keralabhashainstitute.orgbnse യിലെ കാറ്റലോഗ് പരിശോധിച്ച് പുസ്തകങ്ങളുടെ പേര് വാട്‌സ്ആപ്പിലോ ഫോണ്‍ മുഖേനയോ അറിയിച്ചാല്‍ ക്വാറന്റൈനില്‍ കഴിയുന്ന സ്ഥലങ്ങളില്‍ പുസ്തകങ്ങള്‍ എത്തിക്കും. ഫോണ്‍- 9446587722, 9447972346, 9746980982.

 

 

Story Highlights- books will be delivered to those in Quarantine, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here