Advertisement

കൊവിഡ് 19; സ്ഥിരീകരണമില്ലാത്ത വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ

April 1, 2020
Google News 2 minutes Read

സർക്കാർ സംവിധാനങ്ങളിൽ നിന്ന് സ്ഥിരീകരണം തേടാതെ കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ.

ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ഇലക്ട്രോണിക്- അച്ചടി, നവമാധ്യമങ്ങൾ എന്നിവയിലൂടെ മനപൂർവമോ ആസൂത്രിതമായോ കൃത്യതയില്ലാത്തടോ ആയ വിവരങ്ങൾ പൊതുജനങ്ങളിൽ എത്തുന്നത് പരിഭ്രാന്തി സൃഷ്ടിക്കുന്നതിന് ഇടയാക്കും. ലോകം മഹാമാരിയെ രേനിടാൻ പാടുപെടുമ്പോൾ ഇത്തരം അടിസ്ഥാന രഹിതമായ റിപ്പോർട്ടിംഗുകൾ രാജ്യത്തെ ഏതെങ്കിലും ഒരു വിഭാഗത്തെ പരിഭ്രാന്തിയിലേക്ക് നയിക്കാൻ ഇടായാക്കും. ഇത് രാജ്യത്തെ ആകെ ബാധിക്കും. അതിനാൽ സർക്കാർ സംവിധാനങ്ങളുടെ സ്ഥിരീകരണമില്ലാത്ത വാർത്തകളെ തടയാൻ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം പരിഭ്രാന്തി സൃഷ്ടിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഉന്നത കോടതിയിലെ നിർദേശം, സമൂഹത്തിലെ ഒരു വിഭാഗത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ കഴിയും. മാത്രമല്ല, തെറ്റായ വിവരത്തിന്റെ ചുവടുപിടിച്ചുള്ള അനന്തരഫലങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

വൈറസ് വ്യാപനം പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ദൈനംദിന സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ഇതനുസരിച്ച്, സമയബന്ധിതമായ നിരവധി നടപടികൾ സ്വീകരിക്കുന്നുമുണ്ട്. ലോക്ക് ഡൗൺ നിർദേശങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ എല്ലാം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിലും കർശന നിർദേശങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Story highlight: Covid 19, Center not to report unconfirmed reports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here