കൊവിഡ് 19: ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 13000 കടന്നു

കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 13,155 ആയി. ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അയ്യായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിരണ്ടാണ്. സ്പെയിനിൽ 9,053 സ്‌പെയിനില്‍ 1,02,136 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് 19 മൂലം ലോകത്ത് മരിച്ചവരില്‍ പകുതിയിലേറെയും ഇറ്റലിയിലും സ്‌പെയിനിലുമാണ്. ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 837 പേര്‍ മരിച്ചപ്പോള്‍ സ്‌പെയിനില്‍ 849 പേരാണ് ഒരൊറ്റ ദിവസം കൊണ്ട് മരിച്ചത്. ഇറ്റലിയില്‍ 15,729 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. സ്‌പെയിനില്‍ 22,647 പേര്‍ക്കാണ് രോഗം ഭേദമായത്.
ഇരുരാജ്യങ്ങളിലും വൈറസ് ബാധ പടരുന്നത് തടയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കഠിനപ്രയത്‌നത്തിലാണ്. മെഡിക്കല്‍ ഉപകരണങ്ങളുടെ അപര്യാപ്തതയാണ് പ്രധാനമായും ആരോഗ്യപ്രവര്‍ത്തകരെ വലയ്ക്കുന്നത്. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ മരണനിരക്കും രോഗം ബാധിച്ചവരുടെ എണ്ണവും ഗണ്യമായി കുറയ്ക്കാമെന്ന വിശ്വാസത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധരും. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുരാജ്യങ്ങളിലും കുറയുന്നത് ആശ്വാസകരമാണ്. അതിശക്തമായ നിയന്ത്രണങ്ങളാണ് ഇരുരാജ്യങ്ങളിലും തുടരുന്നത്. ഇറ്റലിയിലും സ്‌പെയിനിലും ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here