Advertisement

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്ന ആവശ്യം; കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി

April 1, 2020
Google News 2 minutes Read

വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണയായി യാത്രാവിമാനങ്ങളിലായിരുന്നു വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം യാത്രാവിമാനങ്ങളിലാണ് കൊണ്ടുവരാറുളളത്. എന്നാല്‍ ഇപ്പോള്‍ യാത്രാവിമാനങ്ങളില്ല. അതുകൊണ്ട് ചരക്ക് വിമാനങ്ങളില്‍ മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കുകയാണ് സാധ്യമായ വഴി. ആ തരത്തില്‍ ക്രമീകരണം ഉണ്ടാക്കേണ്ടതുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ കൂട്ടായി താമസിക്കുന്ന മലയാളികള്‍ക്ക് ക്വാറന്റൈനില്‍ കഴിയുന്നതിന് സൗകര്യം എംബസി ഒരുക്കണം.. ഇതും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി നേഴ്സുമാരുടെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ആരോഗ്യ മേഖലയിലെ മലയാളികള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കുവാനുള്ള ക്രമീകരണം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Story Highlights- repatriate the bodies of exiles cm said that the attention of the central government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here