രാത്രി യാത്രാ പെർമിറ്റുകൾ റദ്ദാക്കി യുഎഇ

യുഎഇയിൽ രാത്രി യാത്രയ്ക്ക് നൽകിയിരുന്ന എല്ലാ പെർമിറ്റുകളും റദ്ദാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ദേശീയ ശുദ്ധീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ അടിസ്ഥാനത്തിലാണിത്.
ഇതോടെ രാജ്യത്ത് രാത്രി എട്ടു മാണി മുതൽ അടുത്ത ദിവസം രാവിലെ ആറു മണി വരെ യാത്ര ചെയ്യാൻ മന്ത്രാലയം നൽകി വന്നിരുന്ന പ്രത്യേക പെർമിറ്റാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. താജാവൽ സേവനം ഉൾപ്പെടെ പ്രാദേശിക, ഫെഡറൽ തലങ്ങളിലെ പെർമിറ്റുകൾ ഉൾപ്പെടുന്നു.
മാത്രമല്ല, ദേശീയ അണുവിമുക്തമാക്കൽ പരിപാടി നടക്കുന്ന സമയം ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും ഭക്ഷണം, മരുന്ന്, ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവ വാങ്ങുന്നതിനോ ഊർജം, ആശയവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഘലകൾക്കായി പ്രവർത്തിക്കാനോ അല്ലാതെ പുറത്തു പോകരുതെന്ന് മന്ത്രാലയം അറിയിച്ചു.
Story highlight: UAE cancels overnight travel permits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here