Advertisement

തൃശൂർ ജില്ലയിൽ ഇന്ന് ഉഷ്ണതരംഗത്തിന് സാധ്യത; അടുത്ത ദിവസങ്ങളിൽ മറ്റ് നാല് ജില്ലകളിലും ചൂട് കൂടും

April 2, 2020
Google News 1 minute Read

തൃശൂർ ജില്ലയിൽ ഇന്ന് ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ജില്ലയിലെ താപനില 4.5 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെതാണ് മുന്നറിയിപ്പ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ മുൻകരുതൽ പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

കോഴിക്കോട്, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ചൂട് കൂടിയേക്കും. ഏപ്രിൽ 2 മുതൽ 4 വരെ കോഴിക്കോട് ജില്ലയിൽ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് കൂടിയേക്കും. ഏപ്രിൽ 3, 4 തിയതികളിൽ തൃശൂർ ജില്ലയിൽ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളോട് നിർദേശിച്ചു.

Story Highlights- heat wave,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here