മധ്യപ്രദേശിൽ കൊറോണ ബോധവത്കരണത്തിന് എത്തിയ ആരോഗ്യ പ്രവർത്തകരെ ജനക്കൂട്ടം കൈയേറ്റം ചെയ്തു; വീഡിയോ

മധ്യപ്രദേശിൽ കൊറോണ ബോധവത്കരണത്തിനെത്തിയ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം കൈയേറ്റം ചെയ്തു. ഇൻഡോറിലാണ് സംഭവം. നൂറോളം വരുന്ന പ്രദേശവാസികളാണ് ആരോഗ്യപ്രവർത്തകർക്ക് നേരെ തിരിഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നു.
ഇൻഡോറിലെ തന്നെ റാണിപുര മേഖലയിൽ കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകർക്ക് നേരെ ജനക്കൂട്ടം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ചയും ആക്രമണം നടന്നത്. കൊറോണ ബോധവത്കരണത്തിനെത്തിയ വനിതാ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ജീവൻ രക്ഷാർത്ഥം ഒാടിയ ആരോഗ്യപ്രവർത്തകരെ ആൾക്കൂട്ടം പിന്തുടർന്നെത്തി ആക്രമിച്ചു. കല്ലെറിയുകയും വടി ഉപയോഗിച്ച് തല്ലുകയും ചെയ്തു. പൊലീസ് എത്തിയാണ് ആരോഗ്യപ്രവർത്തകരെ രക്ഷിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#CoronaUpdate Locals pelt Stones on health department officials in Taat patti Indore, engaged in screening of #COVID19Pandemic @ndtv @digvijaya_28 @BeingSalmanKhan @ChouhanShivraj @OfficeOfKNath #CoronaVirusUpdates #COVID19 #lockdown pic.twitter.com/SbJA5Iiwjk
— Anurag Dwary (@Anurag_Dwary) April 1, 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here