നാളെ രാവിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ വിഡിയോ സന്ദേശം

നാളെ ജനങ്ങളുമായി വിഡിയോയിലൂടെ സംവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഒൻപത് മണിയ്ക്ക് ആയിരിക്കും പ്രധാന മന്ത്രി വിഡിയോയിലൂടെ ജനങ്ങളോട് സംസാരിക്കുക. സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

‘നാളെ രാവിലെ ഒൻപത് മണിക്ക് ഒരു ചെറിയ വിഡിയോ സന്ദേശം എല്ലാ ഇന്ത്യക്കാർക്കുമായി നൽകും’ എന്നാണ് ട്വിറ്ററിൽ അദ്ദേഹം കുറിച്ചിരിക്കുന്നത്. ലോക്ക് ഡൗണിന്റെ ഒൻപത് ദിവസങ്ങൾ കടന്നുപോകുമ്പോഴാണ് പ്രധാന മന്ത്രിയുടെ പ്രഖ്യാപനം. കൊവിഡിനെക്കുറിച്ച് തന്നെയായിരിക്കും സന്ദേശം എന്നാണ് കരുതുന്നത്. കൊവിഡ് രാജ്യത്തെ ബാധിച്ച ശേഷം രണ്ട് തവണ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ആദ്യം അദ്ദേഹം ജനകീയ കർഫ്യൂ ആഹ്വാനം നടത്തി. രണ്ടാം തവണ ലോക്ക് ഡൗണും പ്രഖ്യാപിച്ചു.

Read Also: കൊറോണക്കാലത്ത് ഗുജറാത്തിലെ ഗോമൂത്ര ഉപഭോഗത്തിൽ വർധന

അതേസമയം ഇന്ന് പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും വിഡിയോ കോൺഫറൻസിൽ ഏർപ്പെട്ടു. കൊറോണയ്ക്കെതിരെയുള്ള ദീർഘകാല പോരാട്ടത്തിന് സംസ്ഥാനങ്ങൾ തയാറെടുക്കണമെന്ന് പ്രധാനമന്ത്രി വിഡിയോ കോൺഫറൻസിൽ വ്യക്തമാക്കി. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. ആവശ്യമായ സഹായം കേന്ദ്രം നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി. കൊറോണയ്ക്കെതിരെയുള്ള പോരാട്ടം ചുരുങ്ങിയ കാലം കൊണ്ട് അവസാനിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ദീർഘനാൾ പോരാടേണ്ടി വരുന്ന വിപത്താണിതെന്നും അതുകൊണ്ട് തന്നെ ഇതിനെതിരെയുള്ള മുൻകരുതൽ സംസ്ഥാനങ്ങൾ എടുക്കണമെന്നും രാഷ്ട്രീയ വ്യത്യാസങ്ങൾ കൂടാതെ പ്രവർത്തിക്കേണ്ട ഘട്ടമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

narendra modi, lock down, corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More