ലോക്ക് ഡൗണ്‍ : വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ ലൈന്‍ കലോത്സവം സംഘടിപ്പിച്ച് എസ്എഫ്‌ഐ

കൊവിഡ് രോഗ ബാധയും ലോക്ക് ഡൗണും കാരണം വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായ സോണല്‍ കലോത്സവങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച് എസ്എഫ്‌ഐ. എസ്എഫ്‌ഐ സുല്‍ത്താന്‍ബത്തേരി ഏരിയാ കമ്മിറ്റിയാണ് ലോക്ക് ഡൗണ്‍ കാരണം വിദ്യാര്‍ത്ഥകള്‍ക്കുണ്ടായ മാനസികപിരിമുറക്കം കുറയ്ക്കാന്‍ ഓണ്‍ലൈന്‍ കലോത്സവം സംഘടിപ്പിക്കുന്നത്.
കലോത്സവ വേദി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ആണെന്നത് മാത്രമാണ് കുറവ്. രജിസ്‌ട്രേഷന്‍ മുതല്‍ വിധിനിര്‍ണയം വരെ പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് സംഘാടനം. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7 വരെ നടക്കുന്ന കലോത്സവത്തിന് ‘ഹോം ക്വാറന്റൈന്‍ ‘എന്നാണ് പേരിട്ടിരിക്കുന്നത്. കലോത്സവത്തിന്റെ രചനാ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഓണ്‍ലൈന്‍ കലോത്സവത്തിന്റെ സാധ്യതകള്‍ തേടി നിരവധി പേര്‍ തങ്ങളെ സമീപിക്കുന്നുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.
Story Highlights : SFI, online kallalosavam, lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here