Advertisement

കൊവിഡ് 19: സ്മൃതി മന്ദന ക്വാറന്റീനിൽ

April 2, 2020
Google News 1 minute Read

മാഹാരാഷ്ട്രയിൽ കൊവിഡ് 19 വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്‌ താരം സ്‌മൃതി മന്ദനയോട്‌ ഹോം ക്വാറന്റീനില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് അധികൃതര്‍. മഹാരാഷ്ട്രയിലെ സാംഗ്ലി മുനിസിപ്പാലിറ്റിയിലാണ് താരം താമസിക്കുന്നത്. സാംഗ്ലിയില്‍ ഒരു കുടുംബത്തിലെ 20 അംഗങ്ങള്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

ഓസ്ട്രേലിയയിലെ ടി-20 വനിതാ ലോകകപ്പിനു ശേഷം തിരികെയെത്തിയ താരം മുംബൈയിലാണ് ഉണ്ടായിരുന്നത്. തുടർന്ന് താരം മാർച്ച് 23ന് സാംഗ്ലിയിൽ എത്തി. ആ സമയത്ത് തന്നെ സംസ്ഥാനത്ത് കൊവിഡ് 19 കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം താരം ക്വാറൻ്റീനിൽ പ്രവേശിച്ചു. മുംബൈയിൽ നിന്നാണ് താരം എത്തിയത് എന്നതും ക്വാറൻ്റീൻ നിർദ്ദേശങ്ങൾ നൽകാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു. ഓരോ 24 മണിക്കൂറിലും താരത്തിൻ്റെ ആരോഗ്യസ്ഥിതി ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്.

“അതെ, മാർച്ച് 25ന് മന്ദനയോട് ഹോം ക്വാറൻ്റീനിൽ കഴിയാൻ ഞങ്ങൾ നിർദ്ദേശിച്ചിരുന്നു. ദിവസവും മന്ദനയുടെ ആരോഗ്യ സ്ഥിതി ഞങ്ങൾ പരിശോധിക്കുന്നുണ്ട്. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഞങ്ങൾ ഈ മുൻകരുതൽ എടുക്കുകയാണ്. ഹോം ക്വാറൻ്റീനിൽ കഴിയുന്ന ആളുകളെ ആരോഗ്യ പ്രവർത്തകർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്”- സാംഗ്ലി ഹെൽത്ത് ഓഫീസർ ഡോക്ടർ രവീന്ര ടാറ്റെ പറഞ്ഞു.

ഇന്ത്യയിൽ കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. തുവരെ പത്ത്‌ പേരാണ്‌ ഇവിടെ കൊവിഡ് 19 ബാധിച്ച് മരിച്ചത്‌. 238 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. രാജ്യത്ത്‌ ആകെ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 32 ആണ്‌.

Story Highlights: smriti mandhana in home quarantine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here