Advertisement

പത്തനംതിട്ടയിൽ കൊറോണ സ്ഥിരീകരിച്ച തുമ്പമൺ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

April 3, 2020
Google News 1 minute Read

പത്തനംതിട്ടയിൽ പുതിയതായി കൊറോണ സ്ഥിരീകരിച്ച തുമ്പമൺ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ ജി-9425 എന്ന വിമാനത്തിൽ മാർച്ച് 21 ന് രാത്രി 9.45 ന് പുറപ്പെട്ട് 22 ന് പുലർച്ചെ 3.15 ന് ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി.

ഇയാളുമായി നേരിട്ട് ഇടപഴകിയ 18 പേരെയും അല്ലാതെയുള്ള അഞ്ചു പേരെയും കണ്ടെത്തിയിട്ടുണ്ട്. 18 പേരിൽ 16 പേർ പത്തനംതിട്ട ജില്ലക്കാരും രണ്ടുപേർ എറണാകുളം ജില്ലക്കാരുമാണ്. ഇതിൽ ഏഴു പേർ ഇയാൾക്കൊപ്പംവിമാനത്തിൽ യാത്ര ചെയ്തവരാണ്. സെക്കൻഡറി കോൺടാക്ടിലുള്ള അഞ്ചുപേരും എറണാകുളം ജില്ലക്കാരാണ്.

രോഗം ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എപ്രിൽ ഒന്നുമുതൽ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here