Advertisement

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കൊവിഡ് വലിയ തിരിച്ചടിയെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്

April 3, 2020
Google News 1 minute Read

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കൊവിഡ് വലിയ തിരിച്ചടിയാണ് ഏൽപ്പിക്കുകയെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്(എഡിബി). ഇപ്പോഴത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ മൂലം ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച നാലു ശതമനമായി കുറയുമെന്നാണ് എഡിബി പറയുന്നത്. 2020-21 വർഷത്തെ എഡിബിയുടെ ഔട്ട്ലുക്കിലാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്ന വിവരമുള്ളത്.

ബാങ്കിംഗ് ഇതര ധനകാര്യ മേഖലയിൽ ഉണ്ടായ വായ്പ പ്രതിസന്ധിയാണ് 2019 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയാൻ കാരണമെന്നാണ് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് പറയുന്നത്. നിലവിലെ ദുർബലമായ ആഗോള ധനകാര്യ അന്തരീക്ഷത്തിനൊപ്പം കൊവിഡ് വൈറസ് ബാധയും ചേർന്ന് കോർപറേറ്റ്-വ്യക്തിഗത ആദായനികുതി വെട്ടിക്കുറയ്ക്കലുകൾ, പുനരുജജീവിപ്പിക്കാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക മേഖലയ്ക്കായുള്ള പദ്ധതികൾ എന്നിവ ഇല്ലാതാക്കുമെന്നും മനില ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here